കറുത്ത കുതിരകളാവാൻ അഫ്ഗാനിസ്ഥാൻ, അഫ്ഗാൻ ഒരു അവലോകനം..
ഈ ലോകക്കപ്പിലെ കറുത്ത കുതിരകളാവുമെന്ന് കരുതപെടുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ.തങ്ങളുടെ മൂന്നാമത്തെ ലോകക്കപ്പിനാണ് അഫ്ഗാൻ ഇറങ്ങുന്നത്.കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിലായി ഒരൊറ്റ വിജയം മാത്രമാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ ഈ തവണ അഫ്ഗാനിസ്ഥാൻ മികച്ച ഒരു ടീമാണ്.അവരുടെ ഏറ്റവും വലിയ ശക്തി സ്പിൻ വിഭാഗം തന്നെയാണ്. റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റിൽ പരിചയ സമ്പന്നനായ മുഹമ്മദ് നബിയും യുവ താരങ്ങളായ മുജീബും നൂറുമുണ്ട്.ഫാസ്റ്റ് ബൗളിംഗ് നയിക്കാൻ ഫസൽ ഹഖ് ഫാറൂഖിയും നവീൻ ഉൽ ഹക്കുമുണ്ട്.
കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിലും അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് നിര അത്ര മികച്ചതായിരുന്നില്ല. എന്നാൽ മികച്ച തുടക്കം നൽകാനും കൂറ്റൻ സ്കോറുകൾ നേടാനും കഴിവുള്ള ഓപ്പനർമാരായ റഹ്മനുള്ള ഗുർബാസും ഇബ്രാഹിം സാദ്രനും അവർക്ക് പ്രതീക്ഷയാണ്.അവസാനം ഓവറുകൾ മികച്ചതാകാൻ ഫിനിഷറായി നബിയും നജിബുള്ള സാദ്രനുമുണ്ട്.
സ്റ്റാർ ഓൾ റൗണ്ടർ റാഷിദ് ഖാനാണ് ടീമിന്റെ "x" ഫാക്ടർ. സ്പിന്നിന് കൂടുതൽ ആനുകൂല്യമുള്ള ഇന്ത്യൻ പിച്ചുകളിൽ റാഷിദ് ഖാൻ ഏത് ഒരു ബാറ്ററുടെയും പേടി സ്വപ്നമാണ്.ഐ പി എല്ലിലെ അനുഭവ സമ്പത്തും റാഷിദ് ഖാൻ ഗുണമാവും.മാത്രമല്ല അവസാന ഓവറുകളിൽ റൺസ് ഉയർത്താനും ടീമിനെ ലക്ഷ്യത്തിൽ എത്തിക്കാനും അദ്ദേഹത്തിന്റെ ബാറ്റിനും സാധിക്കും.റാഷിദിന്റെ പ്രകടനത്തെ അനുസരിച്ചു തന്നെയായിരിക്കും അഫ്ഗാനിസ്ഥാന്റെ ലോകക്കപ്പിലെ ഭാവി.
സെമി ഫൈനലിലേക്ക് മുന്നേറുക എന്നതാവും അഫ്ഗാനിസ്ഥാന്റെ ഏറ്റവും ചെറിയ ലക്ഷ്യം. വമ്പൻ ടീമുകളെ തകർക്കാനുള്ള ശക്തിയും ഹസ്മത്തുള്ള ഷാഹിദി നയിക്കുന്ന ടീമിനുണ്ട്. ഏഷ്യ കപ്പിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്താണ് അഫ്ഗാൻ ലോകക്കപ്പിന് എത്തുന്നത്. നെറ്റ് റൺ റേറ്റ് കൃത്യമായി ആശയവിനിമയം നടത്തതിനാൽ മാത്രമാണ് അന്ന് അവർക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കാതെ പോയത്. എങ്കിലും തൊട്ട് മുന്നേ നടന്ന പാകിസ്ഥാൻ പരമ്പരയിൽ അവരെ വിറപ്പിച്ചതും ബംഗ്ലാദേശിനെതിരെ പരമ്പര നേടിയെതെല്ലാം അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷയാണ്.
പവർപ്ലേകളിൽ വിക്കറ്റ് എടുക്കാൻ ഫാസ്റ്റ് ബൗളേർമാർക്ക് കഴിയാത്തതാണ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ ബലഹീനത.ഈ ഒരു പ്രശ്നം കൂടി പരിഹരിക്കപെട്ടാൽ തീർച്ചയായും സെമിയിലേക്ക് മുന്നേറാൻ സാധിക്കുന്ന ടീം തന്നെയാണ് അവർ.
Hashmatullah Shahidi (capt), Ibrahim Zadran, Rahmanullah Gurbaz, Rahmat Shah, Riaz Hassan, Najibullah Zadran, Mohammad Nabi, Ikram Alikhil, Azmatullah Omarzai, Rashid Khan, Abdul Rahman, Noor Ahmad, Mujeeb Ur Rahman, Fazalhaq Farooqi, Naveen-ul-Haq
3 days to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )