ബാവുമയും സംഘവും ലോകക്കപ്പ് നേടാൻ തയ്യാർ,സൗത്ത് ആഫ്രിക്ക ലോകക്കപ്പ് സ്‌ക്വാഡ് ഒരു അവലോകനം..

ബാവുമയും സംഘവും ലോകക്കപ്പ് നേടാൻ തയ്യാർ,സൗത്ത് ആഫ്രിക്ക ലോകക്കപ്പ് സ്‌ക്വാഡ് ഒരു അവലോകനം..
(Pic credit:Icc)

ലോകക്കപ്പിലെ ഏറ്റവും ഭാഗ്യകെട്ട ടീമാണ് ദക്ഷിണ ആഫ്രിക്ക. പല തവണ ലോകക്കപ്പിന് അടുത്ത് എത്തിയെങ്കിലും നിർഭാഗ്യവശാൽ അവർക്ക് ലോക കിരീടം ചുംബിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.2019 ലോകക്കപ്പിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിന് ശേഷം ഡ്യൂ പ്ലസ്സി കൂടി പടിയിറങ്ങിയതോടെ ദക്ഷിണ ആഫ്രിക്ക മറ്റൊരു സിംമ്പാവേയായി കൂപ്പുകുത്തുമെന്ന് പ്രതീതി ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ഉടലെടുത്തതാണ്.

എന്നാൽ തെമ്പ ബാവുമ എന്നാ നായകന്റെ കീഴിൽ മികച്ച ഒരു ടീമായി ഇന്ന് അവർ മാറി കഴിഞ്ഞു. പഴയ കാല പ്രതാപങ്ങളിലേക്ക് അവർക്ക് തിരകെ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അത് കൊണ്ട് തന്നെ ഈ തവണ മികച്ച ഒരു ടീമുമായി തന്നെയാണ് ദക്ഷിണ ആഫ്രിക്ക ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

നിലവിൽ ദക്ഷിണ ആഫ്രിക്കയുടെ ഏറ്റവും വലിയ ശക്തി അവരുടെ ബാറ്റിംഗ് നിരയാണ് . ടോപ് 6 ലെ എല്ലാവരും മികച്ച ഫോമിലാണ്. തങ്ങളുടെതായ ദിവസം കളി സ്വന്തം പേരിലാക്കാൻ കഴിയുന്ന താരങ്ങൾ. കൂട്ടിനും മാർക്കോ ജാൻസന്റെ ഓൾ റൗണ്ട് മികവുമുണ്ട്.മഹാരാജും ഷംസിയും അടങ്ങുന്ന സ്പിൻ നിരയും ശക്തം.

റബാഡയും എന്ഗിഡിയും നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റും മികച്ച ഫോമിൽ തന്നെയാണ്. എങ്കിലും നോർത്ജേയുടെ മഗാലയുടെ പരിക്കും ദക്ഷിണ ആഫ്രിക്കക്ക് പ്രതികൂല ഘടകമാണ്. മഹാരാജിനും ഷംസിക്കും മികച്ച പകരക്കാരില്ലാത്തതും തിരിച്ചടിയാണ്.

ദക്ഷിണ ആഫ്രിക്കയുടെ ഈ ലോകക്കപ്പിലെ "x" ഫാക്ടർ ക്‌ളാസ്സനായിരിക്കും. മികച്ച ഫോമിലാണ് താരം ലോകക്കപ്പിന് എത്തുന്നത്. സ്പിന്നിനെ മികച്ച രീതിയിൽ കളിക്കാൻ ക്‌ളാസ്സന് സാധിക്കുന്നത് ദക്ഷിണ ആഫ്രിക്കക്ക് അനുകൂലം ഘടകമാണ്.

തീർച്ചയായും ലോകക്കപ്പ് വിജയിക്കുക എന്നത് തന്നെയാകും ബാവുമയുടെ സംഘത്തിന്റെയും ഏറ്റവും ചെറിയ ലക്ഷ്യം.ഡി വില്ലിക്കും ഡ്യൂ പ്ലസ്സിക്കും സാധിക്കാത്തത് ബാവുമക്കും സംഘത്തിനും സാധിക്കട്ടെ. ദക്ഷിണ ആഫ്രിക്കയുടെ ലോകക്കപ്പ് സ്‌ക്വാഡ് ചുവടെ ചേർക്കുന്നു.

Temba Bavuma (capt), Gerald Coetzee, Quinton de Kock (wk), Reeza Hendricks, Marco Jansen, Heinrich Klaasen, Keshav Maharaj, Aiden Markram, Lungi Ngidi, Kagiso Rabada, Tabraiz Shamsi, Rassie van der Dussen, Lizaad Williams, Andile Phehlukwayo

2 days to go for world cup

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our whatsapp group