ഇങ്ങനെയൊക്കെ സംഭവിച്ചാൽ പാകിസ്ഥാൻ സെമിയിലെത്തും

ഇങ്ങനെയൊക്കെ സംഭവിച്ചാൽ പാകിസ്ഥാൻ സെമിയിലെത്തും
(Pic credit:Espncricinfo )

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പ് അവസാനത്തോട് അടുക്കുകയാണ്. ഒരു ടീമും ഇത് വരെ ഔദ്യോഗിക യോഗ്യത നേടുകയോ പുറത്താവുകയോ ചെയ്തിട്ടില്ല.ഈ ഒരു സാഹചര്യത്തിൽ പാകിസ്ഥാന്റെ ലോകകപ്പ് സെമി ഫൈനൽ യോഗ്യതയുടെ സാധ്യതകളാണ് പറയാൻ പോകുന്നത്.

നിലവിൽ 6 കളികളിൽ നിന്ന് 4 പോയിന്റുമായി പാകിസ്ഥാൻ ആറാം സ്ഥാനത്താണ്.പാകിസ്ഥാൻ സെമി ഫൈനലിൽ ഈ ആറു കാര്യങ്ങൾ സംഭവിക്കണം. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1.ബാക്കിയുള്ള മത്സരങ്ങൾ എല്ലാം പാകിസ്ഥാൻ ജയിക്കണം.

2.ഓസ്ട്രേലിയ ഇംഗ്ലണ്ടിനോടും,അഫ്ഗാനിസ്ഥാനോടും ബംഗ്ലാദേശിനോടും തോൽവി രുചിക്കണം.

3.ന്യൂസിലാൻഡ് ശ്രീലങ്കയേ തോൽപിക്കണം

4.അഫ്ഗാനിസ്ഥാൻ സൗത്ത് ആഫ്രിക്കയോടും ശ്രീലങ്കയോടും തോൽവി രുചിക്കണം.

5.ഇന്ത്യ നെതർലാൻഡ്സിനെ തോൽപിക്കണം.

6.ഇന്ത്യ അല്ലെങ്കിൽ ബംഗ്ലാദേശോ ശ്രീലങ്കയേ തോൽപിക്കണം.

ഈ ആറു കാര്യങ്ങൾ സംഭവിച്ചാൽ മാത്രമേ പാകിസ്ഥാൻ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയൊള്ളു.അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾ തന്നെ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

Join our whatsapp