ലോകക്കപ്പിലെ ഏറ്റവും ഉയർന്ന ചെയ്‌സ് ഇനി പാകിസ്ഥാന്റെ പേരിൽ

ലോകക്കപ്പിലെ ഏറ്റവും ഉയർന്ന ചെയ്‌സ് ഇനി പാകിസ്ഥാന്റെ പേരിൽ
(Pic credit:Espncricinfo )

8 ൽ 8 ഉം വിജയിച്ചു പാകിസ്ഥാൻ. ശ്രീലങ്കക്കെതിരെ ലോകക്കപ്പിൽ ഒരു തോൽവി ഏൽക്കാത്ത ചരിത്രം തുടർന്ന് പാകിസ്ഥാൻ. ലോകക്കപ്പിലെ ഏറ്റവും ഉയർന്ന റൺ ചെയ്‌സിൽ പാകിസ്ഥാൻ വിജയിച്ചത്.2011 ൽ ഇംഗ്ലണ്ടിനെതിരെ അയർലാൻഡ് പിന്തുടർന്ന് ജയിച്ച 329 റൺസാണ് പഴങ്കഥയായത്.

റിസവാന്റെയും ലോകക്കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ആദ്യത്തെ പാകിസ്ഥാനി താരവുമായ അബ്ദുള്ള ഷാഫിഖുമാണ് പാകിസ്ഥാന്റെ വിജയശില്പി.ഷഫിഖ് 113 റൺസ് സ്വന്തമാക്കി. റിസ്വാൻ 131 റൺസ് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരെഞ്ഞെടുക്കകയായിരുന്നു. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും സെഞ്ച്വറി മികവിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് സ്വന്തമാക്കുകയായിരുന്നു. പാകിസ്ഥാൻ വേണ്ടി ഹസൻ അലി നാല് വിക്കറ്റും സ്വന്തമാക്കി.

Join our WhatsApp group