ടെസ്റ്റിലും ഗോൾഡൻ ആമുമായി ഗ്ലെൻ ഫിലിപ്സ്, ബംഗ്ലാദേശ് ന്യൂസിലാൻഡ് ടെസ്റ്റ് മത്സരം ആദ്യം ദിനം ഒപ്പത്തിന് ഒപ്പം.

ഏകദിന ലോകക്കപ്പിന് ശേഷം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ബംഗ്ലാദേശും ന്യൂസിലാൻഡും ഒപ്പത്തിന് ഒപ്പം.ബംഗ്ലാദേശിലെ സയിൽഹെറ്റിലാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ശാന്റോ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഓപ്പനർ മഹ്മദുൽ ഹസൻ ജോയ് മികച്ച തുടക്കം തന്നെ നൽകി.86 റൺസ് നേടിയ അദ്ദേഹം തന്നെയാണ് ടോപ് സ്കോർർ.തൈജുൽ ഇസ്ലാം ഒഴിച്ച് ബംഗ്ലാദേശിന് വേണ്ടി ബാറ്റ് ചെയ്ത എല്ലാവരും രണ്ടക്കം കടന്നു. ഷാക്കിബ് ഇല്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങിയത്.
ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്സ് നാല് വിക്കറ്റ് സ്വന്തമാക്കി.അജാസ് പട്ടേലും ഇശ് സോധിയും രണ്ട് വിക്കറ്റ് വീതം നേടി.സോധി ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ദിവസം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്നാ നിലയിലാണ്.