ഹരികെയ്ൻസ് 74 റൺസിന് ഓൾ ഔട്ട്, റെനിഗെയ്ഡ്‌സിന് 6 വിക്കറ്റിന്റെ വിജയം
ഹരികെയ്ൻസ് 74 റൺസിന് ഓൾ ഔട്ട്, റെനിഗെയ്ഡ്‌സിന് 6 വിക്കറ്റിന്റെ വിജയം
ഹരികെയ്ൻസ് 74 റൺസിന് ഓൾ ഔട്ട്, റെനിഗെയ്ഡ്‌സിന് 6 വിക്കറ്റിന്റെ വിജയം
ടോസ് നേടിയ മെൽബൺ റെനിഗെയ്ഡ്‌സ് നായകൻ സതർലാൻഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശെരിയെന്ന് ബൗളേർമാർ തെളിയിച്ചു.74 റൺസിന് ഹരികെയന്സ് ഓൾ ഔട്ടായി.ഹരികെയന്സ് നായകൻ എല്ലിസാണ് ഇന്നിങ്സ് ടോപ് സ്കോറർ.
8 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് എന്നാ നിലയിലായിരുന്നു ഒരു വേള സ്കോർകാർഡ്.ഈ സമയത്ത് 29 പന്തിൽ 35 റൺസ് നേടിയ നായകന്റെ മികവിലാണ് ഹരികെയ്നെസ് 50 കടന്നത്. റെനിഗേയ്ഡസിനെ മുന്നിൽ നയിച്ചതും അവരുടെ നായകൻ തന്നെയാണ്.14 റൺസ് മാത്രം വിട്ട് കൊടുത്തു 3 വിക്കറ്റാണ് റെനിഗേയ്ഡസ് നായകൻ സതർലാൻഡ് സ്വന്തമാക്കിയത്.ഫെർഗസ് ഒ നീലും ടോം റോജഴ്‌സും 3 വീതം വിക്കറ്റ് സ്വന്തമാക്കി. അവശേഷിച്ച വിക്കറ്റ് സാമ്പയും സ്വന്തമാക്കി.
റെനിഗെയ്ഡ്സ് 9 ഓവറിൽ വിജയലക്ഷ്യം മറികടന്നു.19 പന്തിൽ 37 റൺസ് നേടിയ ടിം സൈഫെർട്ടാണ് റെനിഗെയ്ഡ്സ് ടോപ് സ്കോറർ.ഹരികെയന്സ് നായകൻ എല്ലിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. റെനിഗേയ്ഡസ് താരം ടോം റോജർസാണ് കളിയിലെ താരം.