ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് കാത്തിരിക്കുന്ന ആരാധകർക്ക് അപ്രതീക്ഷിത സമ്മാനം നൽകി ബി സി സി ഐ

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് കാത്തിരിക്കുന്ന ആരാധകർക്ക് അപ്രതീക്ഷിത സമ്മാനം നൽകി ബി സി സി ഐ
(Pic credit :Google )

ക്രിക്കറ്റ്‌ ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാൻ.ഈ ലോകക്കപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബർ 14 നാണ് നടക്കുക. അഹമ്മദാബാദിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ ഇതിനോടകം തന്നെ ഈ മത്സരത്തിലെ ഒട്ടേറെ ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ബി സി സി ഐ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇനിയും പുറത്ത് വിട്ടിരിക്കുകയാണ് അവർ .

14000 ടിക്കറ്റുകളാണ് ബി സി സി ഐ പുറത്ത് വിട്ടിരിക്കുന്നത്. ഒക്ടോബർ 8 ന്ന് ഉച്ചക്ക് 12 മണി മുതൽ ഈ ടിക്കറ്റുകൾ വില്പനയ്ക്ക് എത്തും. ഔദ്യോഗിക ടിക്കറ്റിങ് വെബ്സൈറ്റ് വഴി ഈ ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങിക്കാം.

Join our whatsapp group