ഷാക്കിബ് ചെയ്തത് ശെരിയോ!, Timed out വഴി ലോകക്കപ്പിൽ പുറത്താവുന്ന ആദ്യത്തെ താരമായി മാത്യൂസ്..
ഈ രീതിയിൽ ഔട്ട് ആവുന്ന ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ താരം
ഈ രീതിയിൽ ഔട്ട് ആവുന്ന ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ താരം.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ നാടകീയ രംഗങ്ങൾ. ലോകക്കപ്പ് ചരിത്രത്തിൽ timed out രീതിയിൽ ഔട്ട് ആവുന്ന ആദ്യത്തെ താരമായി എയ്ഞ്ചലോ മാത്യൂസ്. ബംഗ്ലാദേശ് ശ്രീലങ്ക ലോകക്കപ്പ് മത്സരത്തിലാണ് ഈ കാര്യം സംഭവിക്കുന്നത്.
സമരവിക്രമ ഔട്ട് ആയതിന് ശേഷം മാത്യൂസ് ക്രീസിലേക്ക് എത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ഹെൽമെറ്റ് സ്ട്രാപ്പ് ശെരിക്കും ഫിക്സ് ആക്കാൻ കഴിയാതെയും തുടർന്ന് ഒരുപാട് സമയം പോവുകയും ചെയ്തു. ഇത് കണ്ട ഷാക്കിബ് അപ്പീൽ ചെയ്തു. അമ്പയർ timed out വിളിക്കുന്നു.
എന്താണ് timed out
ഒരു ബാറ്റർ പുറത്തായത്തിന് ശേഷം മൂന്നു മിനുറ്റിന് ഉള്ളിൽ അടുത്ത ബാറ്റർ സ്ട്രൈക്ക് എടുത്തിരിക്കണം. അല്ലെങ്കിൽ ആ ബാറ്ററേ ഔട്ടായി വിധിക്കും.