ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരത്തിന് പരിക്ക്
ദക്ഷിണ ആഫ്രിക്ക നായകൻ പരിക്ക്
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് സെമി ഫൈനലിൽ ദക്ഷിണ ആഫ്രിക്കയുടെ എതിരാളികൾ ഓസ്ട്രേലിയാണ്. എന്നാൽ സെമിക്ക് മുന്നേ ദക്ഷിണ ആഫ്രിക്കക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. നായകൻ ബാവുമാ സെമി കളിക്കാനുള്ള സാധ്യതകൾ മങ്ങുന്നു എന്നതാണ് ഈ തിരിച്ചടി.
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു.ഹാംസ്ട്രിങ്ങിനാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്. താരം ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുമ്പോൾ എല്ലാം ഈ ഹാംസ്ട്രിങ് താരത്തെ വലച്ചിരുന്നു.ബാറ്റ് ചെയ്യുമ്പോഴും അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു.
ബാവുമക്ക് സെമി ഫൈനലിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ മാർക്രം ദക്ഷിണ ആഫ്രിക്കയേ നയിക്കും. ബാവുമടെ സ്ഥാനത്ത് റീസ ഹെൻഡ്രിക്‌സ് ഓപ്പനറായി എത്തുകയും ചെയ്യും.കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം