ക്രിക്കറ്റ് മാത്രമല്ല മറ്റു കായിക ഇനങ്ങളുടെ വളർച്ചക്ക് ബി സി സി ഐ ഒരുങ്ങുന്നു, കാര്യം ഇതാണ്.
ക്രിക്കറ്റ് മാത്രമല്ല മറ്റു കായിക ഇനങ്ങളുടെ വളർച്ചക്ക് ബി സി സി ഐ ഒരുങ്ങുന്നു, കാര്യം ഇതാണ്.
Join our whatsapp groupക്രിക്കറ്റ് മാത്രമല്ല മറ്റു കായിക ഇനങ്ങളുടെ വളർച്ചക്ക് ബി സി സി ഐ ഒരുങ്ങുന്നു, കാര്യം ഇതാണ്.
ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ബോഡികളിൽ ഒന്നാണ് ബി സി സി ഐ. ഇപ്പോൾ മറ്റു കായിക ഇനങ്ങൾക്ക് കൂടി മെച്ചപ്പെടുന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് ബി സി സി ഐ. മാത്രമല്ല ക്രിക്കറ്റ് സംബന്ധമായ ഒരുപാട് അപ്ഡേറ്റുകൾ കൂടി സെക്രട്ടറി ജയേഷ് ഷാ നൽകിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ വഴിയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനങ്ങൾ.
നാഷണൽ ക്രിക്കറ്റ് അക്കാഡമി മറ്റു കായിക ഇനത്തിലുള്ള താരങ്ങൾക്ക് കൂടി തുറന്ന് നൽകുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപെട്ട പ്രഖ്യാപനം.നിലവിൽ എൻ സി എ യിൽ നിലവാരമുള്ള 3 ഗ്രൗണ്ടുകളുണ്ട്. കൂടാതെ 100 പിച്ചുകളുമുണ്ട്.45 ഓളം ഇൻഡോർ ടർഫ് കൂടി എൻ സി എ ഒരുക്കിയിട്ടിട്ടുണ്ട്.
നോർത്ത് ഈസ്റ്റ് മേഖലയിൽ കൂടുതൽ സൗകര്യം കൊണ്ട് വരുമെന്നാണ് അടുത്ത പ്രഖ്യാപനം.മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന് ഐ സി സി പ്രത്യേക ഫണ്ട് രൂപപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിന് വഹിക്കുന്നത് ഒരുപാട് ചിലവേറിയ പ്രക്രിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.2024 ൽ വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിന് ആതിഥേയത്വം വഹിക്കില്ലെന്നും ജയേഷ് ഷാ കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ഈ തീരുമാനങ്ങളെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു. അഭിപ്രായങ്ങൾ രേഖപെടുത്തുക.