ഇന്ത്യക്ക് വീണ്ടും തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്ന് രാഹുലും ജഡേജയും പുറത്ത്..
ഇന്ത്യക്ക് വീണ്ടും തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്ന് രാഹുലും ജഡേജയും പുറത്ത്..
ഇന്ത്യക്ക് വീണ്ടും തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്ന് രാഹുലും ജഡേജയും പുറത്ത്..
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നു ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രാഹുലും ജഡേജയും രണ്ടാം ടെസ്റ്റ് കളിക്കില്ല. ഇരുവർക്കും പരിക്ക് ഏറ്റിരിക്കുകയാണ്. കോഹ്ലി മൂന്നാമത്തെ ടെസ്റ്റിന് ഒപ്പമേ ഇന്ത്യക്ക് ഒപ്പം ചേരുകയുമൊള്ളൂ.
ജഡേജക്ക് ഹാംസ്ട്രിങ്ങിനാണ് പരിക്ക് ഏറ്റിരിക്കുന്നത്.ആദ്യത്തെ ടെസ്റ്റിന് ഇടയിലാണ് അദ്ദേഹത്തിന് ഈ പരിക്ക് ഏറ്റത് എന്നാണ് റിപ്പോർട്ടുകൾ. രാഹുലിന് വലത് ക്വാഡ്രിസെപ്സിൽ വേദനയാണ്. ഈ ഒരു സാഹചര്യത്തിലാണ് ഇരുവരും രണ്ടാം ടെസ്റ്റിൽ നിന്ന് വിട്ട് നിൽക്കുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യ പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി കഴിഞ്ഞു.സർഫാസ് ഖാൻ അർഹിച്ച വിളി എത്തി കഴിഞ്ഞു.ഒപ്പം സൗരബ് കുമാറിനെയും വാഷിംഗ്‌ടൺ സുന്ദറിനെയും ഇന്ത്യ ടീമിലേക്ക് ഉൾപ്പെടുത്തി.രണ്ടാം ടെസ്റ്റ് ഫെബ്രുവരി 3 ന്നാണ് ആരംഭിക്കുക.
നിലവിലെ സാഹചര്യത്തിൽ രാഹുലിന് പകരം പതിഡാർ ടീമിലേക്ക് എത്തിയേക്കാം.ജഡേജക്ക് പകരം സൗരബ് കുമാറും ടീമിലേക്ക് എത്തിയേക്കാം. എന്താണ് നിങ്ങളുടെ അഭിപ്രായം.