സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം.
സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം.
സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം മഴ മൂലം മത്സരത്തിന്റെ ഒരു ദിവസം ഉപേക്ഷിച്ചിരുന്നു. ഈ ഒരു കാരണത്താൽ 46 ഓവർ വീതുമുള്ള മത്സരമാണ് ഇന്ത്യയും പ്രൈം മിനിസ്റ്റർ ഇലവനും കളിച്ചത്.പിങ്ക് ബോളാണ് മത്സരത്തിൽ ഉപോയഗിച്ചത്.
ഡിസംബർ 6 ന്ന് തുടങ്ങാനിരിക്കുന്ന ബോർഡർ ഗവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരം പിങ്ക് ബോളിലാണ് നടത്തപെടുക. ഈ ഒരു കാരണം കൊണ്ടാണ് ഈ മത്സരത്തിൽ പിങ്ക് ബോൾ ഉപോയിഗച്ചത്.മാത്രമല്ല ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായിയാണ് പിങ്ക് ബോളിൽ ഒരു ഏകദിന മത്സരം കളിച്ചത് എന്നാ സവിശേഷത കൂടി ഇന്നത്തെ ഈ മത്സരത്തിനുണ്ട്.
43.2 ഓവറിൽ പ്രൈം മിനിസ്റ്റർ ഇലവൻ ഓൾ ഔട്ടാവുകയുണ്ടായി. 240 റൺസാണ് അവർ സ്വന്തമാക്കിയത്.പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ വേണ്ടി ഓപ്പനർ സാം കോൺസ്റ്റസ് 107 റൺസ് സ്വന്തമാക്കി.ഇന്ത്യക്ക് വേണ്ടി ഹർഷിത് റാണ നാല് വിക്കറ്റ് സ്വന്തമാക്കി.
241 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി രാഹുലും ജെയ്സ്വാലുമാണ് ഓപ്പണിങ് ഇറങ്ങിയത്. നായകൻ രോഹിത് ശർമ അടുത്ത ടെസ്റ്റിൽ മധ്യനിരയിലായിരിക്കും ഇറങ്ങുക എന്നതിന്റെ സൂചന കൂടിയായിരിക്കും ഇത്. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഗിൽ ഫിഫ്റ്റി സ്വന്തമാക്കി. മത്സരം ഇന്ത്യ 6 വിക്കറ്റിന് ജയിച്ചു.