ബോർഡർ ഗവസ്‌കർ ട്രോഫിയിൽ സ്മിത്തിനെ വെല്ലാൻ ഇനിയാരുമില്ല, സംഭവം ഇതാണ്.

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ സ്മിത്തിനെ വെല്ലാൻ ഇനിയാരുമില്ല, സംഭവം ഇതാണ്.

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ സ്മിത്തിനെ വെല്ലാൻ ഇനിയാരുമില്ല, സംഭവം ഇതാണ്.
Pic credit:X

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ സ്മിത്തിനെ വെല്ലാൻ ഇനിയാരുമില്ല, സംഭവം ഇതാണ്.

ഈ തലമുറ കണ്ട ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർമാരിൽ ഒരാളാണ് സ്റ്റീവ് സ്മിത്ത്.എന്നാൽ ഈ വർഷം തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നില്ല അദ്ദേഹം. പക്ഷെ നിലവിൽ തന്റെ ഫോം അദ്ദേഹം വീണ്ടെടുത്തിരിക്കുകയാണ്.ഇപ്പോൾ ഇന്ത്യക്കെതിരെ തുടർച്ചയായ രണ്ടാം ടെസ്റ്റ്‌ സെഞ്ച്വറി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

തന്റെ കരിയറിലെ 34 മത്തെ ടെസ്റ്റ്‌ സെഞ്ച്വറിയാണ് ഇത്.ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ്‌ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ നിലവിൽ സ്മിത്ത് രണ്ടാം സ്ഥാനത്താണ്. 41 സെഞ്ച്വറി നേടിയ പോണ്ടിങ്ങാണ് ഈ ലിസ്റ്റിൽ ഒന്നാമത്. മറ്റൊരു നേട്ടം കൂടി സ്മിത്ത് സ്വന്തമാക്കി.അത് എന്താണെന്ന് പരിശോധിക്കാം.

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്നതാണ് ഈ നേട്ടം. ബോർഡർ ഗവസ്‌കർ ട്രോഫിയിൽ സ്മിത്ത് നേടുന്ന 10 മത്തെ സെഞ്ച്വറിയാണ് ഇത്.9 സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് സ്മിത്ത് മറികടന്നത്.

ഇന്ത്യക്കെതിരെ സ്മിത്ത് സ്വന്തമാക്കുന്ന 11 മത്തെ ടെസ്റ്റ്‌ സെഞ്ച്വറിയാണ് ഇത്.ഇന്ത്യക്കെതിരെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന നേട്ടവും സ്മിത്ത് സ്വന്തമാക്കി.10 സെഞ്ച്വറി നേടിയ റൂട്ടിനെയാണ് അദ്ദേഹം മറികടന്നത്. കൂടുതൽ ബോർഡർ ഗവസ്‌കർ ട്രോഫി അപ്ഡേറ്റുകൾക്കായി "Xtremedesportes" പിന്തുടരുക.