ഇത് റാഷിദിന് ഒരു പക പോക്കൽ തന്നെയാണ്..
പക അത് വീട്ടാനുള്ളത് തന്നെയാണ്..
പറഞ്ഞു വരുന്നത് ഒരു പ്രതികാര കഥയെ പറ്റിയാണ്.2019 ലോകക്കപ്പിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഇയോൻ മോർഗൻ മുന്നിൽ നിന്ന നയിച്ച സിക്സ് ഹിറ്റിങ്ങിൽ അയാൾ അന്ന് വഴങ്ങിയത് 110 റൺസായിരുന്നു.
നാല് കൊല്ലങ്ങൾക്ക് ശേഷം അയാൾ വീണ്ടും ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുകയാണ്. മോർഗനും അലിയും ഒഴിച്ച് അന്ന് തന്നെ ഗാലറിക്ക് അപ്പുറം പായിച്ച എല്ലാവരും ഇന്നും ഇലവനിലുണ്ട്.ഒരിക്കൽ കൂടി പഴയത് പോലെ തോറ്റു പോവാൻ അയാൾ ഒരുക്കമായിരുന്നില്ല. അയാൾക്ക് ആ പാപകറ മായിച്ചു കളയേണ്ടിയിരുന്നു.
285 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരയെ മുജീബ് തകർത്തു. ഏത് ഒരു ടീമിന്റെയും പേടി സ്വപ്നമായ ലിവിങ്സ്റ്റണെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് റാഷിദ് തുടങ്ങിയത്.ആഷേസ് ടെസ്റ്റിലെ പോലെ ആദിൽ റാഷിദിനെ കൂട്ടുപിടിച്ചു വുഡ് ഇംഗ്ലണ്ടിന് ഒരു അത്ഭുത വിജയം സമ്മാനിക്കുമെന്ന് തോന്നിച്ച നിമിഷത്തിൽ രണ്ട് പേരെയും പുറത്താക്കി കൊണ്ട് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം റാഷിദ് അഫ്ഗാന്റെ പേരിൽ എഴുതി ചേർക്കുന്നുണ്ട്.
Take a bow, you champion
A spell of 3/37 in 9.3 overs, one of the best spells you produced. Let's enjoy this moment