അഫ്ഗാനിസ്ഥാന് സെമി പ്രവേശനം അത്ര ദൂരത്തല്ല. സാധ്യതകൾ ഇങ്ങനെ..
അഫ്ഗാനിസ്ഥാന് സെമി പ്രവേശനം അത്ര ദൂരത്തല്ല. സാധ്യതകൾ ഇങ്ങനെ..
അഫ്ഗാനിസ്ഥാന് സെമി പ്രവേശനം അത്ര ദൂരത്തല്ല. സാധ്യതകൾ ഇങ്ങനെ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ അത്ഭുത പ്രകടനമാണ് അഫ്ഗാനിസ്ഥാൻ കാഴ്ച വെക്കുന്നത്. ഇതിനോടകം തന്നെ മൂന്നു മുൻ ചാമ്പ്യൻമാരെ അവർ തോൽപിച്ചു കഴിഞ്ഞു. ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ സെമി സാധ്യകൾ എങ്ങനെയെന്ന് നോക്കാം.
സാധ്യത 1
ബാക്കിയുള്ള മൂന്നു മത്സരങ്ങൾ അഫ്ഗാനിസ്ഥാൻ വിജയിക്കണം
ഓസ്ട്രേലിയ ബാക്കിയുള്ള മൂന്നു മത്സരങ്ങൾ തോൽക്കണം.
സാധ്യത 2
ന്യൂസിലാൻഡ് ബാക്കിയുള്ള മത്സരങ്ങൾ എല്ലാം തോൽക്കണം.
അഫ്ഗാനിസ്ഥാൻ ബാക്കിയുള്ള മൂന്നു മത്സരങ്ങളിൽ രണ്ടിൽ എങ്കിലും വിജയിക്കണം.
പാകിസ്ഥാൻ ഇംഗ്ലണ്ടിനോട് തോൽക്കണം.
സാധ്യത 3
അഫ്ഗാനിസ്ഥാൻ ബാക്കിയുള്ള മൂന്നു മത്സരങ്ങളിൽ രണ്ടിൽ എങ്കിലും വിജയിക്കണം.
ഓസ്ട്രേലിയ ബാക്കിയുള്ള മൂന്നു മത്സരങ്ങളിൽ ഒരു വിജയം മാത്രമേ സ്വന്തമാക്കാവൂ.
ന്യൂസിലാൻഡും പാകിസ്ഥാനും ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമേ സ്വന്തമക്കാവൂ.
ഇങ്ങനെ സംഭവിച്ചാൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവർക്ക് 10 പോയിന്റാവും. ഈ ഒരു സാഹചര്യത്തിൽ ഏറ്റവും മികച്ച നെറ്റ് റൺ റേറ്റുള്ള ടീമുകൾ സെമിയിലേക്ക് മുന്നേറും.
അഫ്ഗാനിസ്ഥാൻ ഇനി നേരിടേണ്ടത് നെതർലാൻഡ്സ്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവരെ.