ഇംഗ്ലീഷ് സ്വപ്നങ്ങൾക്ക് മേൽ പറന്ന "The big bird"
തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ട വെസ്റ്റ് ഇൻഡീസ്, തങ്ങളുടെ ആദ്യ ലോകക്കപ്പിന് വേണ്ടി ഇംഗ്ലണ്ട്.287 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 183 എന്നാ ശക്തമായ നിലയിൽ. ശേഷം.....
ക്രിക്കറ്റിന്റെ ഹൃദയമിടിപ്പ് ബാറ്റിങ്ങണേൽ അതിന്റെ പൾസ് ഫാസ്റ്റ് ബൌളിങ്ങാണ് എന്ന് മുൻ ഓസ്ട്രേലിയ ഇതിഹാസ താരം റോഡ്‌നി ഹോഗ്ഗ് ഒരിക്കൽ അഭിപ്രായപെട്ടിട്ടുണ്ട്. ഏത് ഒരു ബാറ്ററുടെയും ഹൃദയമിടിപ്പ് കൂട്ടുന്നവർ തന്നെയാണ് ഓരോ ഫാസ്റ്റ് ബൗളേർമാരും.അത്തരത്തിൽ ഒരു ഫാസ്റ്റ് ബൌളിംഗ് സ്പെല്ലിനെ പറ്റിയാണ്
ഇന്നത്തെ "കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ".
ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയിന്റ് സ്വന്തമാക്കിയ ജോയൽ ഗാർണറാണ് ഈ സ്പെല്ലിന്റെ ഉടമ.1979 ജൂൺ 23 തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ട് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടുന്നു.സാക്ഷാൽ വിവിയൻ റീചാർഡ്‌സിന്റെ സെഞ്ച്വറി മികവിൽ വെസ്റ്റ് ഇൻഡീസ് 60 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ്.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്നാ ശക്തമായ നിലയിൽ ആദ്യം ഏകദിന ശൈലിയിൽ ബാറ്റ് വീശി കൊണ്ടിരുന്ന ഗൂച്ചിന്റെ കുറ്റി തെറിപ്പിച്ചു ഫൈനലിലെ തന്റെ ആദ്യ വിക്കറ്റ് ഗാർണർ സ്വന്തം പേരിൽ കുറിക്കുന്നു.അടുത്ത ഊഴം ഗവറിന്റെത് വീണ്ടും കുറ്റി തെറിപ്പിച്ചു ഗാർണർ.ഫൈനലിലെ ആദ്യ പന്ത് നേരിടാൻ വന്ന ലാർക്കിനസിന്റെയും ഗതി മറ്റൊനുമായിരുന്നില്ല. വീണ്ടും ക്ലീൻ ബൗൾഡ്.
ഓൾഡും ഒരൊറ്റ റൺസ് പോലും സ്വന്തം പേരിൽ ചേർക്കാൻ കഴിയാതെ ഗാർണറിന്റെ തീ തുപ്പുന്ന പന്തുകളിൽ ബൗളഡ്.ബോബ് ടെയ്ലറേയും ആദ്യ പന്തിൽ പുറത്താക്കി ഗാർണർ. ഈ തവണ വിക്കറ്റ് കീപ്പർ മുറേ ക്യാച്ച് സ്വന്തമാക്കി എന്ന് മാത്രം.3 ന്ന് 183 എന്നാ നിലയിൽ നിന്ന് ഇംഗ്ലണ്ട് 194 ന്ന് പുറത്ത്.
Courtesy of ദി ഗ്രേറ്റസ്റ്റ് എവർ സ്പെല്ല് ഇൻ വേൾഡ് കപ്പ് സ്പെല്ല് ഹിസ്റ്ററി ബൈ ജോയൽ ഗാർണർ.
Our whatsapp group
https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH
Our Facebook page
https://www.facebook.com/XtremeDesportes/
Our telegram group