നാല് പന്തുകൾ കൊണ്ട് ദക്ഷിണ ആഫ്രിക്കയേ വിറപ്പിച്ച മലിഗ

നാല് പന്തുകൾ കൊണ്ട് ദക്ഷിണ ആഫ്രിക്കയേ വിറപ്പിച്ച മലിഗ
(Pic credit:Espncricinfo )

2007 മാർച്ച്‌ 28, സൗത്ത് ആഫ്രിക്ക ശ്രീലങ്കയേ നേരിടുകയാണ്.ആദ്യം ബാറ്റ് ചെയ്ത ലങ്കയേ ലാംഗ്വേവേൾഡറ്റിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തിൽ സൗത്ത് ആഫ്രിക്ക 209 റൺസിന് പുറത്താക്കുകയാണ്.210 റൺസ് പിന്തുടരാനിറങ്ങിയ സൗത്ത് ആഫ്രിക്ക 44 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്നാ നിലയിൽ.

6 ഓവർ ബാക്കി നിൽക്കേ ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് വെറും 10 റൺസ്.കല്ലിസും പൊള്ളോക്കും ക്രീസിൽ.45 മത്തെ ഓവർ എറിയാൻ മലിംഗ എത്തുന്നു. ആദ്യത്തെ പന്തിൽ ഒരു യോർക്കറിന് ശ്രമിക്കുന്നു. പൊള്ളോക് പ്രതിരോധിക്കുന്നു. രണ്ടാമത്തെ പന്തിൽ പൊള്ളോക് ബൗണ്ടറി സ്വന്തമാക്കുന്നു. മൂന്നാമത്തെ പന്തിൽ വീണ്ടും ഡോട്ട്, നാലാമത്തെ പന്തിൽ ഡബിൾ.

മലിംഗ പിന്നീട് എറിഞ്ഞ നാല് പന്തുകൾ ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നാല് ഡെലിവറികൾയായിരിക്കണം .അഞ്ചാമത്തെ പന്തിൽ ഒരു കിടിലൻ സ്ലോ ബോൾ,പൊള്ളോക്ക് ബൗൾഡ്.തൊട്ട് അടുത്ത ബോളിൽ തന്റെ ട്രേഡ് മാർക്ക്‌ യോർക്കർ. ഹാൾ ബാറ്റ് വെച്ചെങ്കിലും ബോൾ തരംഗയുടെ കൈകളിൽ വിശ്രമിച്ചു.അടുത്ത ഓവറിൽ വാസ് ഒരൊറ്റ റൺസ് മാത്രം വിട്ട് കൊടുത്തതോടെ 4 ഓവറിൽ ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് 3 റൺസ്.

മലിംഗ വീണ്ടും എത്തുന്നു.വൈഡ് യോർക്കർ.86 റൺസ് നേടി നിന്ന കല്ലിസ് സംഗകാരയുടെ കയ്യിൽ വിശ്രമിക്കുന്നു. "Its hattrick for malinga".ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ 3 റൺസ്, ശ്രീലങ്കക്ക് രണ്ട് വിക്കറ്റ്.ഒരിക്കൽ കൂടി മലിംഗ തന്റെ ട്രേഡ്മാർക്ക്‌ യോർക്കർ പുറത്ത് എടുക്കുന്നു.എന്റിനി പുറത്ത്. ഒരു വിക്കറ്റ് അകലെ ശ്രീലങ്കക്ക് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്ന് കാത്തിരിക്കുകയാണ്.

എന്നാൽ 49 മത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ റോബിൻ പീറ്റർസൺ ബൗണ്ടറി സ്വന്തമാക്കിയതോടെ ശ്രീലങ്കക്ക് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്ന് നിഷേധിക്കപ്പെട്ടു. നിസാരമായി തോൽക്കേണ്ട ഒരു മത്സരം തന്റെ ബൗളിംഗ് മികവ് കൊണ്ട് മലിംഗ ലങ്കക്ക് സ്വന്തമാക്കി കൊടുത്തു എന്ന് കരുതിയതാണ്. എന്നാൽ റോബിൻ പീറ്റർസണിന്റെ മനസാന്നിധ്യത്തിന് മുന്നിൽ അദ്ദേഹം വീണെകിലും ലോകക്കപ്പിലെ എക്കാലത്തെയും മികച്ച സ്പെല്ലുകളിൽ ഒന്ന് തന്നെയാണ് മലിംഗ അവിടെ പുറത്തെടുത്തത് 

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )

Join our WhatsApp group