ഒരാൾ എങ്കിലും അയാളെ പിന്തുണക്കാൻ ഉണ്ടായിരുന്നെങ്കിൽ!, ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേറാണ് ബുമ്ര, കണക്കുകൾ ഇങ്ങനെ, രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ

ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ മുന്നേറുകയാണ്. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 101 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എന്നാ നിലയിലാണ്. 45 റൺസുമായി ക്യാരി ക്രീസിലുണ്ട്.ക്യാരിക്ക് കൂട്ടായി 7 റൺസുമായി സ്റ്റാർക്കുമുണ്ട്.
ഓസ്ട്രേലിയക്ക് വേണ്ടി സ്മിത്ത് 101 റൺസും ഹെഡ് 152 റൺസും സ്വന്തമാക്കി. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിന് ഒപ്പമെത്തി സ്മിത്ത്. ടെസ്റ്റിൽ ഇന്ത്യക്കെതിരെ 10 മത്തെ സെഞ്ച്വറിയാണ് സ്മിത്ത് നേടുന്നത്. റൂട്ടാണ് സ്മിത്തിന് ഒപ്പമുള്ളത്.
ഇന്ത്യൻ ആരാധകർക്ക് രണ്ടാം ദിവസം കുറച്ചുയെങ്കിലും സന്തോഷം തന്നത് ബുമ്ര മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളേറായി അദ്ദേഹത്തിന് വാഴ്ത്താൻ സമയമായിരിക്കുകയാണ്. കണക്കുകളും അങ്ങനെ തന്നെയാണ് സൂചിപ്പിക്കുന്നത്.എന്താണ് ആ കണക്കുകൾ എന്ന് നമുക്ക് പരിശോധിക്കാം.
43 ടെസ്റ്റുകളിൽ നിന്ന് 190 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം ഇത് വരെ സ്വന്തമാക്കി. 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.19.81 ആണ് ബൗളിംഗ് ശരാശരി.ഒരൊറ്റ ബൗളേർ പോലും ഇത്ര മികച്ച ബൗളിംഗ് ശരാശരിയിൽ ഇത്ര അധികം വിക്കറ്റുകൾ സ്വന്തമാക്കിട്ടില്ല.