സാക്ഷാൽ ലാറ മാത്രം കൈപിടിയിൽ ഒതുക്കിയിരുന്ന നേട്ടത്തിലേക്ക് പേര് ചേർത്ത് ജയ്സ്വാൾ.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുകാ

യിരുന്നു.ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി.പക്ഷെ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ഇപ്പോഴത്തെ സംസാരവിഷയം ജെയ്‌സ്വാലാണ്.

ഒരൊറ്റ ഇന്ത്യൻ ബാറ്റർമാർ പോലും ഫോമിലേക്ക് ഉയരാത്ത ഇന്നിങ്സിൽ അദ്ദേഹം അടിച്ചു കൂട്ടിയത് ഒരു കിടിലൻ ഡബിൾ സെഞ്ച്വറിയാണ്.191 ൽ നിന്ന് ഒരു സിക്സും ഫോറും തുടർച്ചയായി അടിച്ചാണ് അദ്ദേഹത്തിന്റെ ഡബിൾ സെഞ്ച്വറി നേട്ടം.290 പന്തിൽ 209 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

19 ഫോറും 7 സിക്സും അദ്ദേഹം സ്വന്തമാക്കി. ഒപ്പം ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ അദ്ദേഹം കുറിച്ച് കഴിഞ്ഞു. മറ്റ് ബാറ്റർമാർ ആരും ഫിഫ്റ്റി അടിക്കാതെ ഇരുന്ന ഒരു ടെസ്റ്റ്‌ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്നതാണ് ആദ്യത്തെ നേട്ടം. മറ്റൊരു നേട്ടത്തിൽ ലാറക്ക് ഒപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

മറ്റു ബാറ്റർമാർ ആരും 35 ൽ അധികം റൺസ് സ്വന്തമാക്കാതെയിരുന്ന ഇന്നിങ്സിൽ ഡബിൾ നേടുന്ന രണ്ടാമത്തെ മാത്രം താരം എന്നതാണ് നേട്ടം. ലാറയായിരുന്നു ആദ്യത്തെ താരം. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ജയ്സ്വാൾ സ്വന്തമാക്കി. കാബ്ലിയും ഗവസ്‌കറുമാണ് ഈ ലിസ്റ്റിലെ ആദ്യത്തെ രണ്ട് പേരുകാർ.

Join our whatsapp group