ജോസ് ബറ്റ്ലർ ഫോം കണ്ടെത്തിയപ്പോൾ നാല് ഇംഗ്ലീഷ് താരങ്ങൾ മാത്രമുണ്ടായിരുന്ന ഒരു ബാറ്റിംഗ് നേട്ടത്തിൽ കൂടി അദ്ദേഹം ചെന്ന് കേറി.

(Pic credit :X)

ജോസ് ബറ്റ്ലർ ഫോം കണ്ടെത്തിയപ്പോൾ നാല് ഇംഗ്ലീഷ് താരങ്ങൾ മാത്രമുണ്ടായിരുന്ന ഒരു ബാറ്റിംഗ് നേട്ടത്തിൽ കൂടി അദ്ദേഹം ചെന്ന് കേറി.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വളരെ മോശം ഫോമിലായിരുന്നു ജോസ് ബറ്റ്ലർ. ലോകക്കപ്പിൽ തുടങ്ങിയ മോശം പ്രകടനങ്ങൾ അദ്ദേഹം വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ഏകദിനത്തിലും തുടർന്ന്. ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഇംഗ്ലണ്ട് തോൽവി രുചിച്ചിരുന്നു. അതിന് ശേഷം ഇംഗ്ലീഷ് നായകൻ കൂടിയായ ബറ്റ്ലർ തന്റെ ബാറ്റിംഗ് ഫോമിനെ പറ്റി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

"ഞാൻ തീർത്തും നിരാശനാണ്.കുറെ നാളുകളായി ഞാൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. എന്നാൽ ഞാൻ തീർച്ചയായും റൺസ് കണ്ടെത്തുക തന്നെ ചെയ്യും". ബറ്റ്ലറിന്റെ വാക്കുകളായിരുന്നു ഇത്.

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഫിഫ്റ്റി അടിച്ചു കൊണ്ട് ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയവും അദ്ദേഹം സമ്മാനിച്ചു. മാസങ്ങൾക് ശേഷമായിരുന്നു അദ്ദേഹം ഒരു ഫിഫ്റ്റി സ്വന്തമാക്കിയത്. ഈ ഒരു ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി 5000 റൺസ് ഏകദിനത്തിൽ തികയ്ക്കുന്ന അഞ്ചാമത്തെ താരമായി അദ്ദേഹം മാറി.

കോളിങ്വുഡ്, ബെൽ, റൂട്ട്, മോർഗൻ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ബറ്റ്ലറിനെ മുന്നേ 5000 ത്തിൽ എത്തിയത്.6957 റൺസ് നേടിയ ഇയോൻ മോർഗനാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഏകദിന റൺ വേട്ടകാരൻ.

Join our whatsapp group