കഷ്ട്ടകാലം തീരാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിനോട് വീണ്ടും തോൽവി..
കഷ്ട്ടകാലം തീരാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിനോട് വീണ്ടും തോൽവി..
കഷ്ട്ടകാലം തീരാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിനോട് വീണ്ടും തോൽവി..
ഏകദിന ലോകക്കപ്പിലെ ആദ്യത്തെ റൗണ്ടിലെ പുറത്താകാലിന് ശേഷം ഇംഗ്ലണ്ടിന് അത്ര നല്ല കാലമല്ല. വെസ്റ്റ് ഇൻഡീസിനോടുള്ള ഏകദിന പരമ്പര തുടർന്ന് അവർ കൈവിട്ടിരുന്നു.ഇപ്പോൾ അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയിൽ 2-0 ത്തിന് പുറകിൽ പോയിരിക്കുകയാണ് നിലവിലെ ട്വന്റി ട്വന്റി ലോകജേതാക്കളായ ഇംഗ്ലണ്ട്.ഇന്നലെ നടന്ന രണ്ടാം ട്വന്റി ട്വന്റിയിൽ പത്തു റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബറ്റ്ലർ ബൌളിംഗ് തിരഞ്ഞെടുത്തു.ബ്രാൻഡൺ കിങ്ങും വെസ്റ്റ് ഇൻഡീസ് നായകൻ റൗമാൻ പവല്ലും അടിച്ചു തകർത്തു.കിങ് 82 റൺസും പവൽ 50 റൺസ് സ്വന്തമാക്കി.ആദിൽ റാഷിദും ടൈമൽ മിൽസും ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് സ്വന്തമാക്കി.
177 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലീഷ് ബാറ്റർമാർക്ക് എല്ലാവർക്കും തുടക്കം ലഭിച്ചു. സാം കറൻ ഒഴികെ ആർക്കും ഫിഫ്റ്റി സ്വന്തമാക്കാൻ കഴിഞ്ഞില്ല.10 റൺസ് അകലെ ഇംഗ്ലണ്ട് വീണു. അലിസാരി ജോസഫ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.82 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഓപ്പനർ ബ്രാൻഡൺ കിങ്ങാണ് കളിയിലെ താരം.