ത്രില്ലർ ട്വന്റി ട്വന്റി മത്സരത്തിൽ അഫ്ഗാൻ സിമ്പാവേയോട് തോൽവി.
ത്രില്ലർ ട്വന്റി ട്വന്റി മത്സരത്തിൽ അഫ്ഗാൻ സിമ്പാവേയോട് തോൽവി.
ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം പൂർണമായി തെറ്റുന്ന കാഴ്ചയാണ് കണ്ടത്.അഫ്ഗാൻ 5 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്നാ നിലയിലേക്ക് വീണു. പക്ഷെ കരിം ജാനറ്റിന് ഒപ്പം മുഹമ്മദ് നബി ചേർന്നതോടെ അഫ്ഗാൻ മത്സരത്തിലേക്ക് തിരകെ വന്നു.
ഇരുവരും ചേർന്ന് അഫ്ഗാൻ സ്കോർ 144 ൽ എത്തിച്ചു.നബി 27 പന്തിൽ 44 റൺസ് സ്വന്തമാക്കി.കരിം ജാനറ്റ് 49 പന്തിൽ 54 റൺസ് സ്വന്തമാക്കി.സിമ്പാവേക്ക് വേണ്ടി എൻഗരാവ മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിമ്പാവേ മത്സരത്തിന്റെ അവസാനത്തെ പന്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.49 റൺസ് നേടിയ ബെന്നെറ്റാണ് സിമ്പാവേ ടോപ് സ്കോറർ.മൂന്നു വിക്കറ്റ് നേടിയ നവീനായിരുന്നു അഫ്ഗാന്റെ മികച്ച ബൗളേർ.
ഇതിനിടയിൽ സിംമ്പാവേക്ക് വേണ്ടി t20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് സ്വന്തമാക്കുന്ന താരമായി റയാൻ ബർൽ മാറി.റാസയുടെ 42 ക്യാച്ചുകളെയാണ് അദ്ദേഹം പിന്നിലാക്കിയത്.