ഗാബ ടെസ്റ്റ് ആവേശത്തിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്..
ഗാബ ടെസ്റ്റ് ആവേശത്തിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്..
ഗാബ ടെസ്റ്റ് ആവേശത്തിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്..
വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരിക്കുന്നു. രണ്ടാം ട്വന്റി ട്വന്റിയിൽ വെസ്റ്റ് ഇൻഡീസ് 27 റൺസിന് ബംഗ്ലാദേശിനോട് തോൽവി രുചിച്ചു.മൂന്നാം ട്വന്റി ട്വന്റി വെള്ളിയാഴ്ച ആരംഭിക്കും. 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസ് തൂത്തുവാരിയിരുന്നു.
രണ്ടാം ട്വന്റി ട്വന്റിയിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ റോവമൻ പവൽ ബൗളിംഗ് തിരഞ്ഞെടുത്തു.ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് സ്വന്തമാക്കി.ശമീം ഹോസ്സൈൻ 17 പന്തിൽ 35 റൺസ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഈ ഇന്നിങ്സ് തന്നെയാണ് ബംഗ്ലാദേശിനെ 100 കടത്തിയതും.നായകൻ മേഹിന്ദി ഹസൻ 26 റൺസ് സ്വന്തമാക്കി.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
130 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 102 റൺസിന് ഓൾ ഔട്ടായി.ബംഗ്ലാദേശിന് വേണ്ടി തസ്കിൻ അഹ്‌മദ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.മഹേന്ദി ഹസൻ രണ്ടു വിക്കറ്റും നേടി.32 റൺസ് നേടിയ റോസ്റ്റോൺ ചെയ്സാണ് വെസ്റ്റ് ഇൻഡീസ് ടോപ് സ്കോറർ.