ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റി തിരിച്ചു വരാനുള്ള സാധ്യതകൾ ഏറുന്നു..

ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റി തിരിച്ചു വരാനുള്ള സാധ്യതകൾ ഏറുന്നു..

ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റി തിരിച്ചു വരാനുള്ള സാധ്യതകൾ ഏറുന്നു..
Pic credit (X)

ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റി തിരിച്ചു വരാനുള്ള സാധ്യതകൾ ഏറുന്നു..

ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റി ഒരുപാട് ക്രിക്കറ്റ്‌ ആരാധകർ ആഘോഷിച്ച ഒരു ടൂർണമെന്റാണ്.2009 മുതൽ 2014 വരെയാണ് ഈ ടൂർണമെന്റ് നടത്തിയിരുന്നത്.2008 ലാണ് ആദ്യം ഈ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത്. എന്നാൽ ബോംബെ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആ എഡിഷൻ നടന്നിരുന്നില്ല.

2009 ൽ ന്യൂ സൗത്ത് വെയ്ൽസായിരുന്നു പ്രഥമ ജേതാക്കൾ.രണ്ട് കപ്പ്‌ വീതം നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും തന്നെയാണ് ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ കിരീടം നേടിയത്.2014 ൽ ഈ ടൂർണമെന്റ് അവസാനിക്കുകയായിരുന്നു.ഇപ്പോൾ ഈ ടൂർണമെന്റ് വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

ക്രിക്കറ്റ്‌ വിക്ടോറിയ സി. ഈ. ഒ നിക്ക് കമ്മിൻസാണ് ഈ കാര്യം വ്യക്തമാക്കിയത്.ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ ക്രിക്കറ്റ്‌ ബോർഡുകളുമായി ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ മത്സരങ്ങൾ നടത്താൻ ഒരു സമയവും കൂടി കണ്ട് പിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ് അന്ന് കാലം തെറ്റി വന്നതാണ്. അന്നത്തെ സാഹചര്യത്തിൽ ട്വന്റി ട്വന്റി ക്രിക്കറ്റിന് ഇത്രെയറേ പ്രാധാന്യം ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അത് കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് തിരകെ കൊണ്ട് വരാൻ പറ്റിയ സമയവും ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

Join our whatsapp group