ലോകക്കപ്പ് ഹീറോ, ഇനി ഓസ്ട്രേലിയൻ ഉപനായകൻ..
ലോകക്കപ്പ് ഹീറോ, ഇനി ഓസ്ട്രേലിയൻ ഉപനായകൻ..
ലോകക്കപ്പ് ഹീറോ, ഇനി ഓസ്ട്രേലിയൻ ഉപനായകൻ..ലോകക്കപ്പ് ഹീറോ, ഇനി ഓസ്ട്രേലിയൻ ഉപനായകൻ..
അന്താരാഷ്ട്ര ക്രിക്കറ്റിൽ കുറച്ചു കാലങ്ങളായി അത്ഭുതം സൃഷ്ടിക്കുന്ന താരമാണ് ട്രാവിസ് ഹെഡ്. ഓസ്ട്രേലിയ ഈ കൊല്ലം നേടിയ കിരീടങ്ങളിൽ എല്ലാം ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അദ്ദേഹമായിരുന്നു.ഇന്ത്യൻ ആരാധകർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത പേരുമാണ് ട്രാവിസ് ഹെഡ്. നവംബർ മാസത്തെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചതും ഹെഡിനായിരുന്നു.
ഇപ്പോൾ ഈ മികവ് കണ്ടില്ലെന്ന് നടിക്കാൻ ഓസ്ട്രേലിയ ബോർഡിനാവുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഉപനായക സ്ഥാനം നൽകി ആദരിക്കുകയാണ് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ്. സ്റ്റീവ് സ്മിത്തിന് ഒപ്പം ഉപനായക ചുമതല ഹെഡും ഇനി ടെസ്റ്റ് ക്രിക്കറ്റിൽ വഹിക്കും.പാറ്റ് കമ്മിൻസാണ് ടീമിന്റെ നായകൻ.
നാളെ തുടങ്ങാനിരിക്കുന്ന പാകിസ്ഥാൻ ടെസ്റ്റ് മത്സരം മുതൽ ഹെഡ് ഉപനായക ചുമതല വഹിച്ചു തുടങ്ങും.3 ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയാണ് പാകിസ്ഥാനെതിരെ ഓസ്ട്രേലിയ കളിക്കുക. നാളെ തുടങ്ങാനിരിക്കുന്ന മത്സരത്തിനുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.
David warner,usman khawaja,Marnus Labuschange,steven smith, Travis Head,Mitchell Marsh, Alex Carey,Mitchell Starc, Pat Cummins,Nathan Lyon, Josh Hazelwood