ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരം ടീം വിട്ടു..

ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരം ടീം വിട്ടു..

ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരം ടീം വിട്ടു..
Pic credit (X)

ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരം ടീം വിട്ടു..

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും ഈ സീസണിലും മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ അവർ മൂന്നാം സ്ഥാനത്താണ്.രണ്ട് വിജയവും ഒരു തോൽവിയുമാണ് അവരുടെ പേരിലുള്ളത്.

ചെന്നൈയുടെ അടുത്ത മത്സരം ഹൈദരാബാദിനേതിരെയാണ്.വെള്ളിയാഴ്ചയാണ് ഈ മത്സരം. ഈ മത്സരത്തിന് മുന്നേ ചെന്നൈക്ക് ഒരു തിരിച്ചടി ഏറ്റിരിക്കുകയാണ്. നിലവിലെ പർപ്പിൾ ക്യാപ് ഹോൾഡർ മുസ്താഫിസുർ ഈ മത്സരം കളിക്കില്ല.താരം നിലവിൽ ബംഗ്ലാദേശിലേക്ക് പോയിരിക്കുകയാണ്.

T20 ലോകക്കപ്പിന് മുന്നേയുള്ള വിസ സംബന്ധമായ കാര്യത്തിനാണ് അദ്ദേഹം ബംഗ്ലാദേശിലേക്ക് പോയത്.ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡ്‌ നൽകുന്ന സൂചനകൾ പ്രകാരം അദ്ദേഹത്തിന് ഒരു മത്സരം കൂടി നഷ്ടപെട്ടേക്കാം.വിസ പ്രക്രിയകൾക്ക് സമയം എടുത്താൽ അദ്ദേഹത്തിന് കൊൽക്കത്തക്ക് എതിരെ കൂടിയുള്ള മത്സരം കൂടി നഷ്ടപെടും. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം

Join our whatsapp group

.