കാണികൾ വന്നില്ലെന്ന് വിമർശനം, ഒടുവിൽ രേഖപെടുത്തിയത് ലോകക്കപ്പ് ചരിത്രത്തിലെ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ ആരാധക കണക്കുകളും..

(Pic credit :Twitter )

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിന്റെ 13 മത്തെ എഡിഷന് ഇന്നലെ ആരംഭം കുറിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റിന് ന്യൂസിലാൻഡ് തകർത്തിരുന്നു.രചിന് രവീന്ദ്രയായിരുന്നു കളിയിലെ താരം.

എന്നാൽ കോൺവേയുടെയും രചിന്റെയും ഗംഭീര ബാറ്റിംഗ് പ്രകടനത്തേക്കാൾ ചർച്ചയായത് മറ്റൊരു കാര്യമാണ്. ഗ്രൗണ്ടിലേക്ക് എത്തിയ കാണികളെ പറ്റിയായിരുന്നു ഈ ചർച്ച.വളരെ ചുരുക്കം കാണികൾ മാത്രമെ ഗ്രൗണ്ടിലേക് എത്തിയിരുന്നോള്ളൂ എന്ന് ഒരുപാട് വിമർശനങ്ങൾ ഇന്നലെ ബി സി സി ഐ നേരിടുകയുണ്ടായി .തുടർന്ന് അത്ര നിറയാത്ത ഗാലറിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

കഴിഞ്ഞ രണ്ട് ലോകക്കപ്പ് മത്സരങ്ങളിലെ ഉദ്ഘാടന മത്സരത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രങ്ങൾ എടുത്ത് ആരാധകർ ബി സി സി ഐ ക്കെതിരെ തിരിഞ്ഞു. എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ലോകക്കപ്പ് ചരിത്രത്തിലെ ഉദ്ഘാടന മത്സരങ്ങൾ എടുത്ത് നോക്കിയാൽ എക്കാലത്തെയും മികച്ച അറ്റന്റൻസാണ് ഇന്നലെ രേഖപെടുത്തിയത്.

47518 എന്നതായിരുന്നു ഇന്നലത്തെ ഔദ്യോഗിക കണക്കുകൾ.132000 സീറ്റിങ് കപ്പാസിറ്റിയുള്ള ഒരു സ്റ്റേഡിയത്തിൽ 47518 കാണികൾ വരുമ്പോൾ തീർച്ചയായും സ്റ്റേഡിയം കാലിയാണെന്ന തോന്നുകയൊള്ളു.ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു 47518 എന്നത് ഒരു ലോകക്കപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്രത്തിൽ രേഖപെടുത്തിയ ഏറ്റവും വലിയ കണക്കാണ്.

.

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our whatsapl group