ലോക റെക്കോർഡ് സ്വന്തമാക്കി ഗിൽ..

ലോക റെക്കോർഡ് സ്വന്തമാക്കി ഗിൽ..
(Pic credit:Espncricinfo )

ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് സ്വന്തമാക്കുന്ന താരമായി ശുഭ്മാൻ ഗിൽ.40 ഇന്നിങ്സുകളിൽ 2000 റൺസ് തികച്ച ദക്ഷിണ ആഫ്രിക്കൻ താരം ഹാഷിം അംലയുടെ നേട്ടമാണ് പഴങ്കഥയായത്. ഗില്ലിന് 2000 ത്തിൽ എത്താൻ വേണ്ടി വന്നത് 38 ഇന്നിങ്സുകളാണ്.

ശിഖർ ധവാനെയാണ് ഇന്ത്യൻ റെക്കോർഡിൽ ഗിൽ മറികടന്നത്. ധവാൻ 48 ഇന്നിങ്സുകളാണ് 2000 റൺസിൽ എത്താൻ എടുത്തത്. ഈ കൊല്ലം ഏകദിന ക്രിക്കറ്റിൽ മികവിന്റെ മികവിലാണ് ശുഭ്മാൻ ഗിൽ.

നിലവിൽ 38 ഏകദിന ഇന്നിങ്സിൽ നിന്ന് ഗിൽ 2000 ത്തിൽ അധികം റൺസ് സ്വന്തമാക്കിട്ടുണ്ട്.6 സെഞ്ച്വറിയും 10 അർദ്ധ സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്.208 റൺസാണ് ഗില്ലിന്റെ ഏകദിനത്തിലെ ഉയർന്ന സ്കോർ.

Join our whatsapp group