കിവീസിനെതിരെയുള്ള വിജയം ആഘോഷിച്ചു നിൽക്കുന്ന പാകിസ്ഥാന് ഐ സി സി യുടെ പിഴ..
കിവീസിനെതിരെയുള്ള വിജയം ആഘോഷിച്ചു നിൽക്കുന്ന പാകിസ്ഥാന് ഐ സി സി യുടെ പിഴ..
കിവീസിനെതിരെയുള്ള വിജയം ആഘോഷിച്ചു നിൽക്കുന്ന പാകിസ്ഥാന് ഐ സി സി യുടെ പിഴ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് അവസാനത്തോട് അടുക്കുകയാണ്. ലോകക്കപ്പിന്റെ ചരിത്രത്തിൽ ആദ്യ ഇന്നിങ്സിൽ 400 റൺസ് വഴങ്ങിയിട്ടും ജയിച്ച ആദ്യത്തെ ടീം എന്നാ നേട്ടം ന്യൂസിലാൻഡിനെതിരെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം 21 റൺസിനാണ് പാകിസ്ഥാൻ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് രചിന് രവീന്ദ്രയുടെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് സ്വന്തമാക്കി . മറുപടി ബാറ്റിങ്ങിൽ ഫഖർ സമാൻ പാകിസ്ഥാന്റെ ഏറ്റവും വേഗതയേറിയ ലോകക്കപ്പ് സെഞ്ച്വറി സ്വന്തമാക്കി നിൽകുമ്പോളാണ് മഴ എത്തിയത്.മത്സരം അവസാനിക്കുമ്പോൾ 25.3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിലായിരുന്നു പാകിസ്ഥാൻ.
ഈ വിജയം ആഘോഷിച്ചു നിൽക്കുന്ന പാകിസ്ഥാന് ഐ സി സി പിഴ ചുമത്തിയിരിക്കുകയാണ്.സ്ലോ ഓവർ റേറ്റിന്റെ പേരിൽ മാച്ച് ഫീയുടെ പത്തു ശതമാനമാണ് പാകിസ്ഥാന് ലഭിച്ച ശിക്ഷ.നിലവിൽ 8 പോയിന്റുമായി പാകിസ്ഥാൻ ലോകക്കപ്പിൽ അഞ്ചാം സ്ഥാനത്താണ്.