ആ ആഘോഷം തന്റെ അമ്മക്ക് വേണ്ടി, ഒപ്പം ഇന്ത്യക്ക് വേണ്ടി ചരിത്ര നേട്ടവും സ്വന്തമാക്കി തിലക്..
ഏഷ്യ ഗെയിംസിൽ ഇന്ത്യ ഫൈനലിലേക്ക്. സെമിയിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.ടോസ് നേടിയ ഇന്ത്യൻ നായകൻ റുതുരാജ് ഗെയ്ക്വാദ് ബൗളിംഗ് തിരഞ്ഞെടുത്തു.
സായി കിഷോറിന്റെ മൂന്നു വിക്കറ്റ് മികവിൽ ബംഗ്ലാദേശിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപെടുത്തി 96 റൺസിന് ഇന്ത്യ ഒതുക്കി.മറുപടി ബാറ്റിങ്ങിൽ തിലക് വർമയുടെ ഫിഫ്റ്റി മികവിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് തിലക് ഫിഫ്റ്റി സ്വന്തമാക്കിയതിന് ശേഷം നടത്തിയ ആഘോഷമാണ്.
ഫിഫ്റ്റി സ്വന്തമാക്കിയ ശേഷം തന്റെ ദേഹത്തുള്ള ടാറ്റൂ അദ്ദേഹം തൊട്ട് കാണിക്കുകയാണ്.തന്റെ മാതാപിതാക്കളുടെ ടാറ്റൂയായിരുന്നു അത്.മത്സരം ശേഷം ആ ആഘോഷം തന്റെ അമ്മക്ക് വേണ്ടിയായിരുന്നു എന്നും തിലക് കൂട്ടിച്ചേർത്തു.മാത്രമല്ല അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു നോക്ക് ഔട്ട് മത്സരത്തിൽ ഫിഫ്റ്റി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.