സ്‌ക്രീനിൽ ടൈമർ കാണുന്നുണ്ടായിരുന്നില്ല, എടുക്കാതെ പോയ ആ റിവ്യൂവിനെ പറ്റി റിഷബ്‍ പന്ത്..
സ്‌ക്രീനിൽ ടൈമർ കാണുന്നുണ്ടായിരുന്നില്ല, എടുക്കാതെ പോയ ആ റിവ്യൂവിനെ പറ്റി റിഷബ്‍ പന്ത്..
സ്‌ക്രീനിൽ ടൈമർ കാണുന്നുണ്ടായിരുന്നില്ല, എടുക്കാതെ പോയ ആ റിവ്യൂവിനെ പറ്റി റിഷബ്‍ പന്ത്..
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡർസ് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചിരുന്നു.106 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം.85 റൺസും ഒരു വിക്കറ്റും നേടിയ നരേനായിരുന്നു കളിയിലെ താരം. എന്നാൽ ഇശാന്ത് എറിഞ്ഞ കൊൽക്കത്ത ഇന്നിങ്സിന്റെ നാലാമത്തെ ഓവറിൽ നരേൻ പുറത്തായിരുന്നു.
പക്ഷെ സമയം കഴിഞ്ഞതിന് ശേഷമാണ് പന്ത് റിവ്യൂ ആവശ്യപെട്ടത്.അത് കൊണ്ട് തന്നെ അമ്പയർ ഈ റിവ്യൂ സ്വീകരിച്ചില്ല. മത്സരം ശേഷം ഈ കാര്യത്തിനെ പറ്റി പന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു.
"സ്റ്റേഡിയത്തിൽ ആരാധകരുടെ ഒരുപാട് ശബ്ദം ഉണ്ടായിരുന്നു.അത് പോലെ തന്നെ സ്‌ക്രീനിൽ ടൈമറും കാണുന്നുണ്ടായിരുന്നില്ല.സ്ക്രീനിന് എന്തോ പ്രശ്നമുണ്ടായിരുന്നു. പക്ഷെ ചില കാര്യങ്ങൾ നമ്മൾക്ക് നിയന്ത്രിക്കാൻ കഴിയുകയില്ലല്ലോ.".
നരേൻ ഈ സമയത്ത് വെറും 23 റൺസ് മാത്രമായിരുന്നു സ്വന്തമാക്കിയിരുന്നത്. പന്ത് കൃത്യ സമയത്ത് റിവ്യൂ കൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ മത്സരത്തിന്റെ ഗതി തന്നെ മറ്റൊന്നായേനെ. ഡൽഹിയുടെ അടുത്ത മത്സരം ഞായറാഴ്ച മുംബൈക്കെതിരെയാണ്.പന്തിന്റെ ഇന്നലത്തെ റിവ്യൂകളെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.