ഓസ്ട്രേലിയിൽ ചരിത്രം എഴുതി പന്ത്,ഒപ്പം വിവാദങ്ങളും വേറെ ചില നേട്ടങ്ങൾ, ബോർഡർ ഗവസ്‌കർ ട്രോഫി ആദ്യ ദിനം സംഭവബഹുലം...
ഓസ്ട്രേലിയിൽ ചരിത്രം എഴുതി പന്ത്,ഒപ്പം വിവാദങ്ങളും വേറെ ചില നേട്ടങ്ങൾ, ബോർഡർ ഗവസ്‌കർ ട്രോഫി ആദ്യ ദിനം സംഭവബഹുലം...
ഓസ്ട്രേലിയിൽ ചരിത്രം എഴുതി പന്ത്,ഒപ്പം വിവാദങ്ങളും വേറെ ചില നേട്ടങ്ങൾ, ബോർഡർ ഗവസ്‌കർ ട്രോഫി ആദ്യ ദിനം സംഭവബഹുലം...
ബോർഡർ ഗവസ്‌കർ ട്രോഫി ആദ്യത്തേ ടെസ്റ്റിന്റെ ആദ്യത്തെ ദിവസം സംഭവ ബഹുലം. ഒന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്നാ നിലയിലാണ്.ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു.
4 വിക്കറ്റ് നേടിയ ജസ്‌പ്രിത് ബുമ്രയാണ് ഓസ്ട്രേലിയേ തകർത്തത്.കഴിഞ്ഞ 100 വർഷത്തിൽ കുറഞ്ഞത് 150+ വിക്കറ്റുകളുള്ള താരങ്ങളിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി എന്ന നേട്ടവും ബുമ്ര സ്വന്തമാക്കി.20.2 ആണ് നിലവിൽ ബുമ്രയുടെ ബൗളിംഗ് ശരാശരി.
മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ കുറഞ്ഞത് 150+ വിക്കറ്റ് നേടിയവരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുള്ള രണ്ടാമത്തെ താരവുമായി അദ്ദേഹം മാറി.16.43 ശരാശരിയുള്ള സിഡ്നി ബാർനെസാണ് ഈ ലിസ്റ്റിലെ ഒന്നാമത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന വിദേശ വിക്കറ്റ് കീപ്പറായി പന്ത് മാറി.663 റൺസുമായി പന്ത് ഇപ്പോൾ ഈ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നു.643 റൺസ് സ്വന്തമാക്കിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ അലൻ നോട്ടിനെയാണ് ഈ ലിസ്റ്റിൽ പന്ത് രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്.
കെ എൽ രാഹുൽ പുറത്തായതിന് പറ്റി ഒരുപാട് വിവാദങ്ങളും കൂടി ഇന്നത്തെ ദിവസം ഉടൽ എടുത്തിട്ടുണ്ട്.ടെക്നോളജി ഒക്കെ എന്തിനാണെന്ന് രീതിയിൽ വസീം ജാഫർ പ്രതികരിച്ചിട്ടുണ്ട്.മാത്രമല്ല ട്വിറ്റെറിൽ ഈ കാര്യം ട്രെൻഡിംഗ് കൂടിയാണ്. എന്താണ് രാഹുലിന്റെ വിവാദപരമായ പുറത്താക്കലിൽ നിങ്ങളുടെ അഭിപ്രായം.