ബിഗ് ബ്രേക്കിങ്!!,ഷമി ഓസ്ട്രേലിയിലേക്ക്, ഒപ്പം രോഹിത് ശർമയും ..
ബിഗ് ബ്രേക്കിങ്!!,ഷമി ഓസ്ട്രേലിയിലേക്ക്, ഒപ്പം രോഹിത് ശർമയും ..
ബിഗ് ബ്രേക്കിങ്!!,ഷമി ഓസ്ട്രേലിയിലേക്ക്, ഒപ്പം രോഹിത് ശർമയും ..
ബോർഡർ ഗവസ്‌കർ ട്രോഫി കളിക്കാൻ ഷമി ഓസ്ട്രേലിയിലേക്ക് ഒരുങ്ങുന്നു.നായകൻ രോഹിത് ശർമയോട് ഒപ്പം താരം ഓസ്ട്രേലിയിലേക്ക് തിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഒന്നാമത്തെ ടെസ്റ്റിന് മുന്നേ രോഹിത്തും ഷമിയും ഓസ്ട്രേലിയിൽ എത്തും.രോഹിത് ആദ്യത്തെ ടെസ്റ്റ് മുതൽ ഇന്ത്യൻ സ്‌ക്വാഡിലുണ്ടാവും.
ഷമിയേ രണ്ടാമത്തെ ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്ക് ഉൾപെടുത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഏകദിന ലോകക്കപ്പിന് ശേഷം ഷമി പരിക്ക് മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്ക് മാറി കഴിഞ്ഞ ദിവസം നടന്ന രഞ്ജി ട്രോഫി മത്സരത്തിലാണ് അദ്ദേഹം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചു വന്നത്. ഒരു വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമായിരുന്നു.
ബംഗാളിന് വേണ്ടി മധ്യ പ്രദേശിനെതിരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.തന്റെ ആദ്യത്തെ ഇന്നിങ്സിൽ തന്നെ നാല് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബാറ്റ് കൊണ്ടും മികച്ച പ്രകടനം ഷമി പുറത്തെടുത്തു. ഷമിയുടെ ഈ മികവിനെ ബംഗാൾ നായകൻ സാഹ വാനോളം പുകഴ്ത്തിരുന്നു.
നവംബർ 22 ന്നാണ് ബോർഡർ ഗവസ്കർ ട്രോഫിയിലെ ആദ്യത്തെ ടെസ്റ്റ് ആരംഭിക്കുന്നത്.പെർത്താണ് വേദി. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എത്താൻ ഇന്ത്യക്ക് ഈ പരമ്പരകൾ നിർണായകമാണ്.