ഗുജറാത്തിന് തിരിച്ചടി,മില്ലർക്ക് ഇനിയും മത്സരങ്ങൾ നഷ്ടമാകും.
ഗുജറാത്തിന് തിരിച്ചടി,മില്ലർക്ക് ഇനിയും മത്സരങ്ങൾ നഷ്ടമാകും.
ഗുജറാത്തിന് തിരിച്ചടി,മില്ലർക്ക് ഇനിയും മത്സരങ്ങൾ നഷ്ടമാകും.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ പഞ്ചാബ് കിങ്‌സ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റാൻസിനെ ത്രില്ലറിൽ മറികടന്നു. മൂന്നു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം.ടോസ് നേടിയ പഞ്ചാബ് നായകൻ ബൗളിംഗ് തെരെഞ്ഞെടുക്കകായിരുന്നു. ഗുജറാത് നായകൻ ഗില്ലിന്റെ മികവിൽ ഗുജറാത് 199 റൺസ് സ്വന്തമാക്കി.
200 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.29 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങായിരുന്നു കളിയിലെ താരം. ഗുജറാത് ടൈറ്റാൻസിനെ വേണ്ടി ഡേവിഡ് മില്ലർ ഇന്നലെ കളിച്ചിരുന്നില്ല.ടോസിന്റെ സമയത്ത് നായകൻ ഗിൽ ഈ പരിക്ക് അത്ര സരമുള്ളതല്ലെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മില്ലറിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും. കുറഞ്ഞത് ഓരോ ആഴ്ചയോ അല്ലെങ്കിൽ രണ്ട് ആഴ്ചയോ അദ്ദേഹത്തിന് നഷ്ടമാകും.ഗുജറാത്തിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ അദ്ദേഹം കളിക്കില്ലെന്ന് തന്നെയാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഗുജറാത്തിന്റെ അടുത്ത മത്സരം ഏപ്രിൽ 7 ന്ന് ലക്ക്നൗവിനെതിരെയാണ്. മില്ലറിന്റെ അഭാവം ലക്ക്നൗവിനെ എങ്ങനെ ബാധിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.
.