ഇത് ശെരിയല്ല, ട്രെഡിനെതിരെ പ്രതികരിച്ചു ഗുജറാത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ..
ഇത് ശെരിയല്ല, ട്രെഡിനെതിരെ പ്രതികരിച്ചു ഗുജറാത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ..
ഇത് ശെരിയല്ല, ട്രെഡിനെതിരെ പ്രതികരിച്ചു ഗുജറാത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ..
ഈ ഐ പി എൽ ട്രേഡ് വിൻഡോ സംഭവ ബഹുലമായി തുടരുകയാണ്.ഡിസംബർ 19 ന്നാണ് ഐ പി എൽ മിനി താരലേലം. ഇതിനോടകം തന്നെ എല്ലാ ടീമുകളും അവരുടെ നിലനിർത്തിയ താരങ്ങളെ ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്. ട്രേഡ് വിൻഡോ നിലവിൽ ഓപ്പൺ തന്നെയാണ് .
ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരകെ എത്തിയത് തന്നെയാണ് ഈ ട്രേഡ് വിൻഡോയിലെ പ്രധാന സവിശേഷതയും.ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ഈ ട്രേഡ്. റിറ്റെൻഷൻ ലിസ്റ്റിൽ ഗുജറാത് ടൈറ്റാൻസ് ആദ്യം ഹാർദിക്കിന്റെ പേര് നൽകിയിരുന്നു. ശേഷമാണ് ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയത്.
ക്യാഷ് ട്രേഡാണ് ഇത്. റോയൽ ചലഞ്ചേയെര്സ് ബാംഗ്ലൂറിലെക്ക് ഗ്രീനെ ക്യാഷ് ട്രേഡ് ചെയ്തു ആ ക്യാഷിനാണ് മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ തിരകെ എത്തിച്ചത്. എന്നാൽ ഷമിയേ ഗുജറാത്തിൽ നിന്ന് ഒരു ഫ്രാഞ്ചേസി ട്രേഡ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതിനെ പറ്റി പ്രതികരിക്കുകയാണ് ഗുജറാത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അർവിൻഡർ സിംഗ്.ന്യൂസ് 18 ന്നിലൂടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഐ പി എൽ ട്രേഡിന് താരത്തെയോ അല്ലെങ്കിൽ കോച്ചിംഗ് സ്റ്റാഫിനെയോ സമീപിക്കുന്നത് തീർച്ചയായും തെറ്റായ ഒരു കാര്യമാണ്.ബി സി സി ഐ ക്ക് ഇതിനെല്ലാം ഒരു നടപടിക്രമുണ്ട്. അത് എല്ലാരും പിന്തുടരുക തന്നെ വേണം".
ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .എന്താണ് നിങ്ങളുടെ അഭിപ്രായം.