മാത്യുസിനെ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തി..
ശ്രീലങ്കയെ രക്ഷിക്കാൻ മുൻ നായകനെ ലോകക്കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി.
ഈ ലോകക്കപ്പിൽ ഏറ്റവും മോശം പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെക്കുന്നത്. ഇത് വരെ ഒരൊറ്റ മത്സരം മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്. നേതർലാണ്ട്സിനെതിരെയായിരുന്നു അവരുടെ വിജയം.
പരിക്കുകളും അവരെ ഒരുപാട് വലക്കുന്നുണ്ട്. നായകൻ ഡസുൻ ഷനക ടീമിൽ നിന്ന് പുറത്തായി കഴിഞ്ഞു. ലോകക്കപ്പിന് മുന്നേ തന്നെ ശ്രീലങ്കയുടെ പ്രതീക്ഷയായിരുന്നു ഹസരംഗയും പരിക്ക് മൂലം പുറത്തായിരുന്നു. ഇപ്പോൾ ശ്രീലങ്കൻ യുവ താരം മതീഷ പാതിരാനക്കും പരിക്കേറ്റിരിക്കുകയാണ്.
പാതിരാനക്ക് പകരം മുൻ നായകൻ എയ്ഞ്ചലോ മാത്യൂസിനെ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് ശ്രീലങ്ക ഉൾപ്പെടുത്തി.നേരത്തെ ട്രാവെല്ലിങ് റിസേർവായ അദ്ദേഹം ടീമിനോപ്പം ചേർന്നിരുന്നു. ലങ്കയുടെ അടുത്ത മത്സരം 26 ന്ന് ഇംഗ്ലണ്ടിനെതിരെയാണ്.