ഈ നേട്ടത്തിൽ എത്തുന്ന ലോകക്കപ്പിലെ ആദ്യത്തെ ടീമായി ഓസ്ട്രേലിയ..
ഈ നേട്ടത്തിൽ എത്തുന്ന ലോകക്കപ്പിലെ ആദ്യത്തെ ടീമായി ഓസ്ട്രേലിയ..
ഏകദിന ലോകക്കപ്പുകളിലെ രാജാക്കന്മാരാണ് ഓസ്ട്രേലിയ.5 ലോകക്കപ്പുകളാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിട്ടുള്ളത്. പല ലോകക്കപ്പ് റെക്കോർഡുകളും ഓസ്ട്രേലിയുടെ പേരിൽ തന്നെയാണ്.
ഇപ്പോൾ അന്താരാഷ്ട്ര ലോകക്കപ്പിൽ മറ്റൊരു നേട്ടം കൂടി ഓസ്ട്രേലിയ തങ്ങളുടെ പേരിൽ കുറിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യത്തെ ടീം എന്നതാണ് ഈ നേട്ടം. ന്യൂസിലാൻണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഓസ്ട്രേലിയ ഈ നേട്ടത്തിൽ എത്തിയത്.
ലോകക്കപ്പിൽ ഇത് വരെ 72 മത്സരങ്ങൾ അവർ ജയിച്ചിട്ടിട്ടുണ്ട്.25 മത്സരങ്ങളിൽ മാത്രമാണ് തോൽവി രുചിച്ചത്.73 ശതമാനമാണ് വിജയ ശതമാനം.