തന്റെ അവസാന ഏകദിന മത്സരത്തിലും ഇന്നേ വരെ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം സ്വന്തം പേരിൽ കുറിച്ചാണ് ഡി കോക്ക് മടങ്ങിയത്
തന്റെ അവസാന ഏകദിന മത്സരത്തിലും ഇന്നേ വരെ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം സ്വന്തം പേരിൽ കുറിച്ചാണ് ഡി കോക്ക് മടങ്ങിയത്.
തന്റെ അവസാന ഏകദിന മത്സരത്തിലും ഇന്നേ വരെ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം സ്വന്തം പേരിൽ കുറിച്ചാണ് ഡി കോക്ക് മടങ്ങിയത്.
പതിവ് പോലെ തന്നെ സെമി ഫൈനലിൽ ദക്ഷിണ ആഫ്രിക്ക വീണിരിക്കുന്നു. ഓസ്ട്രേലിയക്കെതിരെയായ സെമി ഫൈനലോടെ ക്വിന്റൺ ഡി കോക്ക് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിടവാങ്ങിയിരുന്നു. എന്നാൽ ഒരു ലോകക്കപ്പ് റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് കൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
ഒരു ലോകകപ്പ് എഡിഷനിൽ 20 ഡിസ്മിസ്സൽസ് നടത്തിയ നാല് കീപ്പർമാരാണ് ഒള്ളത്.അത് പോലെ തന്നെ ഒരു ലോകക്കപ്പ് എഡിഷനിൽ 500 റൺസ് സ്വന്തമാക്കിയത് രണ്ടേ രണ്ട് വിക്കറ്റ് കീപ്പർമാരെ ഒള്ളു. എന്നാൽ ഇത് രണ്ടും ഒരുമിച്ചു സ്വന്തമാക്കിയ ഒരേ ഒരു വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കാണ്.
ഈ ലോകക്കപ്പിൽ 591 റൺസ് അദ്ദേഹം സ്വന്തമാക്കി. കൂടാതെ 20 വിക്കറ്റ് കീപ്പിങ് ഡിസ്മിസ്സൽസും.