ക്ലാസിക്ക് സെമി ഫൈനലിന് ഒടുവിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്

ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ

ക്ലാസിക്ക് സെമി ഫൈനലിന് ഒടുവിൽ  ഓസ്ട്രേലിയ ഫൈനലിലേക്ക്
(Pic credit :X)

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആഫ്രിക്ക. ശേഷം ഈ ലോകക്കപ്പിൽ ആദ്യം ബാറ്റ് ചെയ്തപ്പോൾ ഇന്നേ വരെ ഇല്ലാത്ത രീതിയിൽ ബാറ്റിംഗ് നിര തകരുന്നു. പേര് കേട്ട ബാറ്റർമാർ സ്റ്റാർക്കിനും ഹെയ്സ്ൽവുഡിനും ഒന്നുമല്ലാതെ ആവുന്നു. തുടർന്ന് മില്ലർ തന്റെ ഏകദിന ക്രിക്കറ്റ്‌ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കളിക്കുന്നു.

മില്ലർ പുറത്തായതോടെ ദക്ഷിണ ആഫ്രിക്ക 212 റൺസിന് ഓൾ ഔട്ട്‌ ആവുന്നു. 213 റൺസ് പിന്തുടരാൻ ഇറങ്ങിയ വാർണർ ഹെഡും പതിവ് പോലെ തന്നെ ആക്രമിച്ചു കളിക്കുന്നു. ഇരുവരും ഔട്ട്‌ ആയ ശേഷം സ്മിത്തും ലാബുവും നല്ല രീതിയിൽ സ്കോർ ചെയ്യുന്നു.ഷംസിയുടെ സ്പിൻ കെണിയിൽ ലാബു വീഴുന്നു.

ശേഷം സ്മിത്തിനെ പുറത്താക്കി കൊണ്ട് കോയിട്ട്സീ ദക്ഷിണ ആഫ്രിക്കയേ മത്സരത്തിലേക്ക് തിരകെ കൊണ്ട് വരുന്നു.ശേഷം ഇന്ഗ്ലീസും കോയിട്ട്സീക്ക് മുന്നിൽ കീഴടങ്ങുന്നു.എന്നാൽ സ്റ്റാർക്കും കമ്മിൻസും ഓസ്ട്രേലിയേ ഫൈനലിലേക്ക് അയച്ചു.

Join our WhatsApp group