അവസാന ലോകകപ്പ് ആഘോഷമാക്കുന്ന ഡി കോക്ക് ന്യൂസിലാണ്ടിനെതിരെ സ്വന്തമാക്കിയ നേട്ടങ്ങൾ

അവസാന ലോകക്കപ്പ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ചരിത്രങ്ങൾ തിരുത്തി എഴുതുന്ന ഡി കോക്ക്.

അവസാന ലോകകപ്പ് ആഘോഷമാക്കുന്ന ഡി കോക്ക് ന്യൂസിലാണ്ടിനെതിരെ സ്വന്തമാക്കിയ നേട്ടങ്ങൾ
(Pic credit :X)

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചുയിരിക്കുകയാണ് ഡി കോക്ക്. അത് കൊണ്ട് തന്നെ തന്റെ അവസാനത്തെ ലോകക്കപ്പ് ആഘോഷമാക്കുകയാണ് അദ്ദേഹം. ബാറ്റ് കൊണ്ട് ഇതിനോടകം തന്നെ ഒരുപിടി നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ച അദ്ദേഹം ന്യൂസിലാൻഡിനെതിരെയും നേട്ടങ്ങൾ സ്വന്തമാക്കി.

ഒരു ലോകക്കപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ ദക്ഷിണ ആഫ്രിക്കൻ താരമെന്നതാണ് ഈ നേട്ടം.500 ൽ കൂടുതൽ റൺസ് ഇതിനോടകം തന്നെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. നാല് സെഞ്ച്വറികളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.

ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ എന്നാ സംഗക്കാരയുടെ നേട്ടത്തിന് ഒപ്പവും അദ്ദേഹമെത്തി.2015 ൽ 541 റൺസ് സ്വന്തമാക്കിയ സംഗക്കാരയേയാണ് ഡി കോക്ക് പിന്നിലാക്കിയത്.സംഗക്കാരക്കും രോഹിത്തിനും ശേഷം ഒരു ലോകക്കപ്പിൽ നാല് സെഞ്ച്വറി നേടിയ താരമെന്ന നേട്ടവും ഡി കോക്ക് സ്വന്തം പേരിൽ കുറിച്ചു.

ഒരു ലോകക്കപ്പിന്റെ ആദ്യത്തെ ഏഴു മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തം പേരിൽ കുറിച്ച താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഒടുവിൽ 114 റൺസ് സ്വന്തമാക്കി സൗത്തീയുടെ പന്തിൽ ഡി കോക്ക് മടങ്ങി.

Join our whatsapp group