ലോകക്കപ്പിലെ ഡബിൾ സെഞ്ച്വറിയന്മാർ..

ലോകക്കപ്പിലെ ഡബിൾ സെഞ്ച്വറിയന്മാർ..
(Pic credit:Espncricinfo )

ഏകദിന ലോകക്കപ്പുകൾ എന്നും ക്രിക്കറ്റ്‌ ആരാധകരെ വല്ലാതെ ആവേശകരമാക്കാറുണ്ട്. ബൗളേർമാരുടെ കിടിലൻ വിക്കറ്റുകളും ബാറ്റർമാരുടെ കൂറ്റൻ അടികളും ഫീൽഡർമാരുടെ പറക്കും ക്യാച്ചുകളുമെല്ലാം ഇതിന് ഉത്തമ ഉദാഹരണമാണ്. എന്നാലും ലോകക്കപ്പിലെ വ്യക്തിഗത ഡബിൾ സെഞ്ച്വറിക്ക് വേണ്ടി 11 ലോകക്കപ്പുകൾ ക്രിക്കറ്റ്‌ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നു.

കാത്തിരുപ്പിന് ഒടുവിൽ 11 മത്തെ ലോകക്കപ്പിൽ രണ്ട് ഡബിൾ സെഞ്ച്വറികളും പിറന്നു.ഇന്നത്തെ കുറച്ചു ലോകക്കപ്പ് വിശേഷങ്ങളിൽ ഈ രണ്ട് ഡബിൾ സെഞ്ച്വറിയുടെ കഥയാണ്. എന്ത് കൊണ്ടും ഡബിൾ സെഞ്ച്വറി നേടാൻ യോഗ്യനായിരുന്ന ഗെയ്ലിന്റെ ബാറ്റിൽ നിന്നാണ് ലോകക്കപ്പിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി പിറന്നതും. ശേഷം ക്വാർട്ടർ ഫൈനലിൽ ഇതേ വെസ്റ്റ് ഇൻഡീസിനെ തകർത്ത കിവിസ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിലിന്റെ ഡബിൾ സെഞ്ച്വറിയും സംഭവിച്ചു.

ക്രിസ് ഗെയ്ലിന്റെ ഡബിൾ സെഞ്ച്വറിയേ പറ്റി തന്നെ പറഞ്ഞു തുടങ്ങാം.സിമ്പാവേയാണ് വിൻഡിസിന്റെ എതിരാളികൾ. ടോസ് നേടിയ വിൻഡിസ് നായകൻ ജയ്സൺ ഹോൾഡർ ബാറ്റിംഗ് തിരഞ്ഞെടുത്തു.തുടക്കത്തിൽ തന്നെ ഡെയ്ൻ സ്മിത്തിനെ വെസ്റ്റ് ഇൻഡീസിന് നഷ്ടമായി.ഗെയ്ൽ സാമൂവേൽസിനെ കൂട്ടു പിടിച്ചു മെല്ലെ ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി.

51 പന്തിൽ ഗെയ്ൽ തന്റെ 50 തികച്ചു.വീണ്ടും ഒരു 54 പന്തുകൾ കൂടി നേരിട്ട് തന്റെ സെഞ്ച്വറി ഗെയ്ൽ സ്വന്തമാക്കി.എന്നാൽ പിന്നീട് അങ്ങോട്ട് അദ്ദേഹം സംഹാര താണ്ടവം ആടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. അടുത്ത 38 പന്തിൽ അദ്ദേഹം തന്റെ കരിയറിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി കുറിച്ചു.ലോകക്കപ്പിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറിയും ഒരു ഇന്ത്യൻ ഇതര ബാറ്ററുടെ ആദ്യത്തെ ഡബിൾ സെഞ്ച്വറിയുമായിരുന്നു അത്.147 പന്തുകൾ നേരിട്ട ഗെയ്ൽ 16 കൂറ്റൻ സിക്സും 10 ബൗണ്ടറിയും അടക്കം 215 റൺസ് സ്വന്തമാക്കി. ഇന്നിങ്സിന്റെ അവസാന പന്തിൽ അദ്ദേഹം പുറത്താകുമ്പോൾ സാമൂവേൽസിന് ഒപ്പം 372 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടും അദ്ദേഹം പടുത്തു ഉയർത്തി.ഇന്നും ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട് ഇതാണ്.

ഇനി ഗുപ്റ്റിലേക്ക് വരാം. 2015 ലോകക്കപ്പിലെ ക്വാർട്ടർ ഫൈനൽ.

വെസ്റ്റ് ഇൻഡീസ് ആയിരുന്നു കിവിസ് ന്റെ എതിരാളികൾ. ലോകകപ്പിൽ ഉടനീളം

തകർപ്പൻ തുടക്കം നൽകിയ മക്കല്ലത്തിന് ആദ്യമായി പിഴച്ചു.പക്ഷെ വരാൻ ഇരിക്കുന്നത് വഴിയിൽ തങ്ങില്ല എന്ന മലയാള പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന വിധം ഗുപ്ട്ടിൽ ബാറ്റ് വീശിയപ്പോൾ പിറന്നത് ചരിത്രമായിരുന്നു.ന്യൂസിലാൻഡ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ്.മാർട്ടിൻ ഗുപ്ട്ടിൽ 163 പന്തിൽ പുറത്താകാതെ 24 ഫോറിന്റെയും 11 സിക്സിന്റെയും അകമ്പടിയോടെ 237 റൺസ്.കിവികൾ രാജാകിയമായി സെമിയിലേക്കും.

ലോകക്കപ്പിൽ ഇനിയും ഡബിൾ സെഞ്ച്വറികൾ പിറന്നേക്കാം. എന്നാൽ ലോകക്കപ്പിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറിയന്മാർ എന്നാ നിലയിൽ തന്നെ ഈ രണ്ട് ഇന്നിങ്സുകൾ എന്നെന്നേക്കും ഓർമപ്പെടും.

10 days to go for world cup

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )

Join our WhatsApp group