നാണകേട് പേറി ലോക ചാമ്പ്യൻമാർ, ഇംഗ്ലീഷ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം
നാണകേടുമായി ലോക ചാമ്പ്യൻമാർ..
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ നാണകെട്ട തോൽവിയുമായി ഇംഗ്ലണ്ട്.ദക്ഷിണ ആഫ്രിക്കക്കെതിരെ റൺസിനായിരുന്നു ഇംഗ്ലണ്ടിന് 229 റൺസിന്റെ തോൽവി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തോൽവിയാണ് ഇത്.
2022 ൽ ഓസ്ട്രേലിയക്കെതിരെ മെൽബണിൽ ഇംഗ്ലണ്ട് 221 റൺസിന് തോൽവി രുചിച്ചിരുന്നു. ഈ ഒരു തോൽവിയാണ് ഇപ്പോൾ പഴങ്കഥയായത്.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് സ്വന്തമാക്കി.സെഞ്ച്വറി നേടിയ ക്ലാസനും അവസാന ഓവറുകളിൽ ആഞ്ഞടിച്ചു ഫിഫ്റ്റി നേടിയ ജാൻസനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ജാൻസനെ കൂടാതെ റീസ ഹെൻഡ്രിക്‌സും വാൻ ഡർ ദസ്സനും ഫിഫ്റ്റി സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ഒരൊറ്റ ഇംഗ്ലീഷ് ബാറ്റർമാർ പോലും സാഹചര്യത്തിനടുത്ത് ഉയരാതെ വന്നപ്പോൾ ഇംഗ്ലണ്ടിന് 229 റൺസിന്റെ തോൽവി.