ഈ നാഴിക കല്ല് ബോൾട്ട് ഇംഗ്ലണ്ടിനെതിരെ മറികടക്കുമോ
ന്യൂസിലാണ്ട് ഇംഗ്ലണ്ട് ലോകക്കപ്പ് മത്സരത്തിന് വേണ്ടിയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.ഈ മത്സരത്തിലേക്ക് എത്തുമ്പോൾ ന്യൂസിലാൻഡ് സ്റ്റാർ പേസർ ട്രെന്റ് ബോൾട്ട് ഏകദിന ക്രിക്കറ്റിൽ ഒരു നാഴിക കല്ലിനോട് അടുക്കുകയാണ്. എന്താണ് ആ നാഴിക കല്ലെന്ന് നമുക്ക് പരിശോധിക്കാം.
ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തമാമാക്കാൻ ബോൾട്ടിന് ഇനി മൂന്നു വിക്കറ്റുകൾ കൂടി മാത്രം മതി. ബോൾട്ട് ഈ നേട്ടം സ്വന്തമാക്കിയാൽ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആറാമത്തെ കിവീസ് താരമായി അദ്ദേഹം മാറും. ഇംഗ്ലണ്ടിനെതിരെ 14 ഏകദിന മത്സരങ്ങളിൽ നിന്നായി 27 വിക്കറ്റാണ് ബോൾട്ട് സ്വന്തമാക്കിട്ടുള്ളത്.
ബോൾട്ട് അരങ്ങേറ്റം കുറിച്ചത് മുതൽ ന്യൂസിലാൻഡിന് വേണ്ടി ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റ് സ്വന്തമാക്കിയതും ബോൾട്ട് തന്നെയാണ്.പക്ഷെ ലോകക്കപ്പിൽ തമ്മിൽ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് ബോൾട്ടിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.ലോകക്കപ്പിലെ ആവേശകരമായ പോരാട്ടത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )