എ ബി ഡി യേ ചരിത്രത്തിലേക്ക് പിന്തള്ളി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് പുതിയ അവകാശി.
ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്നാ നേട്ടം ഇന്ന് വരെ സാക്ഷാൽ അബ്രഹാം ബെഞ്ചമിൻ ഡി വില്ലിയെര്സിന്റെ പേരിലായിരുന്നു.ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി വെസ്റ്റ് ഇൻഡീസിനെതിരെ 2015 ൽ അദ്ദേഹം സെഞ്ച്വറി സ്വന്തമാക്കിയത് വെറും 31 പന്തിലായിരുന്നു. 44 പന്തിൽ 149 റൺസും അന്ന് അദ്ദേഹം നേടി.
എന്നാൽ ഇപ്പോൾ ഡി വില്ലിയെര്സിന്റെ ഈ നേട്ടം പഴങ്കഥയായിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് പുതിയൊരു അവകാശി പിറന്നിരിക്കുന്നു.ജയ്ക് ഫ്രയ്സർ മഗ്‌ഗർകാണ് ഈ നേട്ടത്തിന്റെ പുതിയ അവകാശി.29 പന്തിലാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്.
സൗത്ത് ഓസ്ട്രേലിയക്ക് വേണ്ടി ടാസ്മാനിയക്കെതിരെയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം.38 പന്തിൽ 125 റൺസ് നേടി കൊണ്ട് അദ്ദേഹം പുറത്തായി.ടാസ്മാനിയക്കെതിരെ 436 റൺസ് പിന്തുടർന്നപ്പോളായിരുന്നു ജയ്ക്കിന്റെ ഈ കൂറ്റൻ അടികൾ.മത്സരം നിലവിൽ പുരോഗമിക്കുകയാണ്.