ഹാരിസ് റൗഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു..
ഹാരിസ് റൗഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു..
ഹാരിസ് റൗഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു..
ലോക ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്ത് എറിയുന്ന താരമാണ് ഹാരിസ് റൗഫ്. എന്നാൽ താരം നിലവിൽ ഏറ്റവും മോശം ഫോമിലാണ്. ഏകദിന ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരം എന്നാ മോശം റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ശേഷം താരത്തിന് നേരെ രൂക്ഷ വിമർശനങ്ങൾ വന്നിരുന്നു.
കഴിഞ്ഞ ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തെ ഉൾപെടുത്തിയിരുന്നില്ല. ഇതിൽ മനംനൊന്തു താരം അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിക്കുമെന്നാണ് വാർത്ത.
പാകിസ്ഥാൻ മാധ്യമം റിപ്പോർട്ട് ചെയ്തു എന്നാ രീതിയിൽ സ്പോർട്സ്സ്റ്റാറാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.വഹാബും ഹഫീസും റൗഫുമായി സംസാരിച്ച ശേഷമാണ് റൗഫ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.
ഹാരിസ് റൗഫ് പാകിസ്ഥാൻ വേണ്ടി മൂന്നു ഫോർമാറ്റിലും കളിച്ചിട്ടുണ്ട്.പാകിസ്ഥാൻ വേണ്ടി 1 ടെസ്റ്റും 37 ഏകദിനവും 64 ട്വന്റി ട്വന്റിയും കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലും കൂടി 150 ൽ അധികം വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.