രോഹിത് - ഹാർദിക് നായക മാറ്റത്തിന്റെ ചർച്ചകൾക്ക് ഇടയിൽ ഐറിഷ് താരം ലിറ്റിലിന്റെ ഈ പ്രകടനം ക്രിക്കറ്റ് ആരാധകർ ശ്രദ്ധിക്കാതെ പോവരുത്.
രോഹിത് - ഹാർദിക് നായക മാറ്റത്തിന്റെ ചർച്ചകൾക്ക് ഇടയിൽ ഐറിഷ് താരം ലിറ്റിലിന്റെ ഈ പ്രകടനം ക്രിക്കറ്റ് ആരാധകർ ശ്രദ്ധിക്കാതെ പോവരുത്.
രോഹിത് - ഹാർദിക് നായക മാറ്റത്തിന്റെ ചർച്ചകൾക്ക് ഇടയിൽ ഐറിഷ് താരം ലിറ്റിലിന്റെ ഈ പ്രകടനം ക്രിക്കറ്റ് ആരാധകർ ശ്രദ്ധിക്കാതെ പോവരുത്..
ക്രിക്കറ്റ് ആരാധകർ നിലവിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് നായക സ്ഥാനം ഒഴിഞ്ഞതിന്റെ ചർച്ചകളിലാണ്. എന്നാൽ ഈ ചർച്ചകൾക്ക് ഇടയിൽ അതിമനോഹരമായ ഒരു സ്പെല്ല് സിമ്പാവേക്കെതിരെ അയർലാണ്ട് താരം ലിറ്റിൽ സ്വന്തമാക്കി കഴിഞ്ഞു. ഒരു ഐറിഷ് താരത്തിന്റെ ഏറ്റവും മികച്ച സ്പെലാണ് ഇത്.ഈ സ്പെലിനാൽ അദ്ദേഹത്തിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തം പേരിൽ ചേർത്തപെട്ടു.
10 ഓവറിൽ രണ്ട് മെയ്ഡൻ.36 റൺസ് മാത്രം വിട്ട് കൊടുത്തു 6 വിക്കറ്റ്. തന്റെ ഓപ്പണിങ് സ്പെല്ലിൽ 4 വിക്കറ്റുകൾ. അതും സിക്കണ്ടർ റാസ പോലെയുള്ള മുൻ നിര സിമ്പാവേ ബാറ്റർമാരുടേത്.ശേഷം അടുത്ത സ്പെല്ലിൽ സിമ്പാവേക്ക് വേണ്ടി രക്ഷപ്രവർത്തനം നടത്തിയിരുന്ന വെലിങ്ടൺ മസക്കടസയെ പുറത്താക്കി അഞ്ചു വിക്കറ്റ് നേട്ടം.ഒടുവിൽ എൻഗറാവെയുടെ കുറ്റി എടുത്തു കൊണ്ട് ആറാം വിക്കറ്റും.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത
സിമ്പാവേ 166 റൺസിൽ അവസാനിക്കുന്നു. ലിറ്റിൽ 6 വിക്കറ്റ് സ്വന്തമാക്കി. 40 റൺസ് നേടിയ വെലിങ്ടൺ മസക്കടസയാണ് സിമ്പാവേ ടോപ് സ്കോറർ.നായകൻ റാസ രണ്ട് റൺസ് മാത്രം എടുത്ത് പുറത്തായി.
167 റൺസ് പിന്തുടരാൻ ഇറങ്ങിയ അയർലാൻഡിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.6 വിക്കറ്റുകൾ നഷ്ടപെടുത്തിയാണ് അയർലാൻഡ് ലക്ഷ്യത്തിൽ എത്തിയത്.66 റൺസ് നേടിയ കാംഫറാണ് അയർലാൻഡ് ടോപ് സ്കോറർ.ലിറ്റിലാണ് കളിയിലെ താരം.