ഓസ്ട്രേലിയയിൽ തമ്മിലടി, ജോൺസനും പെർഫെക്ട് അല്ലെന്ന് ഖവാജ..
ഓസ്ട്രേലിയയിൽ തമ്മിലടി, ജോൺസനും പെർഫെക്ട് അല്ലെന്ന് ഖവാജ..
ഓസ്ട്രേലിയയിൽ തമ്മിലടി, ജോൺസനും പെർഫെക്ട് അല്ലെന്ന് ഖവാജ..
കഴിഞ്ഞ ദിവസം ജോൺസൻ വാർണറിനെ പറ്റി ഒരു പ്രസ്താവന ഇറക്കിയിരുന്നു, ആ പ്രസ്താവന ഇങ്ങനെയായിരുന്നു.
"എന്തിനാണ് ഡേവിഡ് വാർണറിന് വിരമിക്കൽ പരമ്പര എന്ന് ആരെങ്കിലും എന്നോട് പറഞ്ഞു തരാമോ.പ്രതിസന്ധിയിൽ ബാറ്റ് ചെയ്യുന്ന ഒരു ഓപ്പനർക്ക് എന്തിനാണ് വിരമിക്കൽ ദിവസം.ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നാണക്കേട് നൽകിയവൻ എന്തിനാണ് നായക പരിവേഷം.".
ഇപ്പോൾ ഇതിനെതിരെ ജോൺസണെ വിമർശിച്ചു കൊണ്ട് ഖവാജ രംഗത്ത് വന്നിരിക്കുന്നു.ഓസ്ട്രേലിയ ടെസ്റ്റ് ടീമിൽ വാർണറിന്റെ ഒപ്പം ഓപ്പൺ ചെയ്യുന്നത് ഉസ്മാൻ ഖവാജയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ആരും പെർഫെക്ട് അല്ല. ജോൺസനും പെർഫെക്ട് അല്ല. ഞാനും പെർഫെക്ട് അല്ല.സ്റ്റീവ് സ്മിത്തും പെർഫെക്ട് അല്ല.വാർണറും പെർഫെക്ട് അല്ല.ഇവർ എല്ലാവരും ഗെയിന്റെ വളർച്ചക്ക് വേണ്ടി കളിച്ചവരാണ്. സാൻഡ് പേപ്പർ ഇൻസിഡന്റിൽ പെട്ടവർ എല്ലാം ഹീറോ അല്ലെന്നുള്ള പരാമർശത്തെ ഞാൻ അംഗീകരിക്കില്ല.".
ഇതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം.