അതിമാനുഷകനിൽ നിന്ന് വികാരങ്ങൾ അണപ്പൊട്ടി ഒഴുകിയ 15 ലോകക്കപ്പിലെ എ ബി ഡി യുടെ കഥ..

അതിമാനുഷകനിൽ നിന്ന് വികാരങ്ങൾ അണപ്പൊട്ടി ഒഴുകിയ 15 ലോകക്കപ്പിലെ എ ബി ഡി യുടെ കഥ..
(Pic credit:Espncricinfo )

"I demanded a dna test of AB de Villiers, this game is only for humans"

ഒരിക്കൽ പ്രമുഖ ക്രിക്കറ്റ്‌ കമന്ററ്റർ ആകാശ് ചോപ്ര ഒരു ദക്ഷിണ ആഫ്രിക്കക്കാരനെ പറ്റി പറഞ്ഞ വാചകങ്ങളാണ് ഇത്. എ ബി ഡി വില്ലേയർസിന്റെ ബാറ്റിംഗ് കണ്ടിട്ടുള്ള ഓരോ ആരാധകനും ഈ സംശയം ഉടലെടുത്തിട്ടുണ്ടാവണം. വീണ്ടും വീണ്ടും ബാറ്റ് കൊണ്ടും അയാൾ താൻ മനുഷ്യനല്ലെന്നും വിളിച്ച പറഞ്ഞ കാഴ്ച ആരാധകർ അത്രേമേൽ രസിച്ചിരുന്നു. സെമി ഫൈനലിൽ അയാൾ തന്റെ കണ്ണീർ പൊടിക്കുന്നത് വരെ മാത്രം..

സാക്ഷാൽ എബ്രഹാം ബെഞ്ചമിൻ ഡി വില്ലേഴ്സിന്‍റെ 2015 ലോകക്കപ്പിലെ പ്രകടനം ഇങ്ങനെ വിശേഷപിക്കപ്പെട്ടിരിക്കാം.ഏത് ലൈനിലും ലെങ്തിലും വരുന്ന പന്തുകൾ തനിക്ക് വേണ്ടേടത്തേക്ക് പറഞ്ഞു അയക്കുന്ന അദ്ദേഹത്തിന്റെ ലോകക്കപ്പിന്റെ കഥ. അത് വല്ലാത്തൊരു കഥയാണ്.

സിംമ്പാവേക്കെതിരെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും മുതലാക്കാൻ കഴിയാതെ പോയ ഒരു ഇന്നിങ്സിൽ നിന്ന് ഇന്ത്യക്കെതിരെ നിർഭാഗ്യകരമായ റൺ ഔട്ടിലേക്ക്. ആദ്യ രണ്ട് കളിയിലെ ക്ഷീണം എ ബി ഡി തീർത്തത് വിൻഡിസിനെതിരെ. തലേ ദിവസം ഉറങ്ങാൻ പോലും കഴിയാതെയിരുന്ന താരം ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് പുറത്തെടുകയാണ്.

ആദ്യ 31 പന്തിൽ 50 റൺസ് സ്വന്തമാക്കിയ മിസ്റ്റർ 360 അടുത്ത 35 പന്തിൽ സ്വന്തമാക്കിയത് 112 റൺസും ഒപ്പം ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ 150 യും,അടുത്ത എതിരാളികൾ അയർലാൻഡ്,തകർത്ത് അടിച്ച ദക്ഷിണ ആഫ്രിക്കൻ ബാറ്റർമാർക്ക് ഇടയിൽ 9 പന്തിൽ ഒരു 24 റൺസ്.ലോകക്കപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നിൽ പാകിസ്ഥാൻ എതിരാളികൾ. ക്ലാസും മാസ്സും നിറഞ്ഞ ഒരു 77, എങ്കിലും ലക്ഷ്യത്തിൽ എത്തുന്നതിന് മുന്നേ ഡി വില്ലി വീണതോടെ ദക്ഷിണ ആഫ്രിക്കയും വീണു.യൂ. ഈ. എ ക്കെതിരെ ലോകക്കപ്പിൽ അർഹിച്ച തന്റെ രണ്ടാമത്തെ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ മടക്കം.

ക്വാർട്ടർ ഫൈനലിൽ ഡ്യൂമിനിയുടെ ഹാട്ട്രിക്ക് മികവിൽ ദക്ഷിണ ആഫ്രിക്ക സെമിയിലേക്ക്.സെമിയിലും 45 പന്തിൽ 65 റൺസുമായി എ ബി ഡി കളം നിറഞ്ഞുവെങ്കിലും ഭാഗ്യ ദേവതമാരും തന്റെ നാട്ടിലെ പൗരൻ ഗ്രാന്റ് എല്ലിയോറ്റും തങ്ങൾക്ക് എതിരെ ഭവിച്ചപ്പോൾ കണ്ണീർ ഒഴുക്കി എ ബി ഡി യും കൂട്ടുകാരും നാട്ടിലേക്ക്.

96.40 ബാറ്റിംഗ് ശരാശരിയിൽ 144.31 പ്രഹര ശേഷിയിൽ 482 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്. എങ്കിലും ഒരിക്കൽ പോലും കൂട്ടിനു വരാത്ത ഭാഗ്യ ദേവത അതിമാനുഷകനും കൂട്ടിന് എത്തിയില്ല. അതിമാനുഷകനിൽ നിന്ന് വികാരങ്ങൾ അണപ്പൊട്ടി ഒഴുകിയ എ ബി ഡി ലോകക്കപ്പുകളിലെ ഏറ്റവും വിങ്ങുന്ന ഓർമയാണ്.

Join our WhatsApp group