വേട്ടോറിക്ക് ശേഷം ഈ നേട്ടത്തിൽ എത്തിയ ആദ്യ കിവി സ്പിന്നറായി സാന്റനർ, കിവീസിന് തുടർച്ചയായ നാലാം വിജയവും

വേട്ടോറിക്ക് ശേഷം ഈ നേട്ടത്തിൽ എത്തിയ ആദ്യ കിവി സ്പിന്നറായി സാന്റനർ, കിവീസിന് തുടർച്ചയായ നാലാം വിജയവും
(Pic credit:Espncricinfo )

വെട്ടോറിക്ക് ശേഷം ഈ നേട്ടത്തിൽ എത്തുന്ന ആദ്യത്തെ കിവീസ് സ്പിന്നറാണ് മിച്ചൽ സാന്റനർ..

ലോകക്കപ്പിൽ തോൽവി അറിയാതെ ന്യൂസിലാൻഡ് കുതിക്കുകയാണ്.കളിച്ച നാല് കളിയിൽ നാലും ജയിച്ചാണ് കിവീസിന്റെ കുതിപ്. അഫ്ഗാനിസ്ഥാനെ 149 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ലോകക്കപ്പിൽ തങ്ങളുടെ അപരാചിത കുതിപ് തുടർന്നത്.

പക്ഷെ, ന്യൂസിലാൻഡിന്റെ അപരാചിത കുതിപിന് ഇടയിൽ കിവീസ് താരം മിച്ചൽ സാന്റനർ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം കിവീസ് സ്പിന്നറായി മാറി.ഡാനിയേൽ വെട്ടോറി മാത്രമാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇതിന് മുന്നേ 100 വിക്കറ്റ് തികച്ച കിവീസ് താരം.അഫ്ഗാനെതിരെ ഒരു അത്ഭുത ക്യാച്ചിലുടെ ക്രിക്കറ്റ്‌ ആരാധകരെ സാന്റനർ അത്ഭുതപ്പെടുത്തിയിരുന്നു.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് സ്വന്തമാക്കി.71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് കിവീസ് ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ 139 ൽ ഒതുങ്ങി.

Join our whatsapp group