മാക്സിയുടെ പരിക്ക്, അപ്ഡേറ്റ് നൽകി ഓസ്ട്രേലിയൻ നായകൻ..
മാക്സിയുടെ പരിക്ക്, അപ്ഡേറ്റ് നൽകി ഓസ്ട്രേലിയൻ നായകൻ..
അഫ്ഗാനിസ്ഥാനെതിരെ മാക്സ്വെൽ കാഴ്ച വെച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സുകളിൽ ഒന്നിനാണ്. പരിക്കിനെ വക വെക്കാതെയാണ് അദ്ദേഹം തന്റെ ഈ അത്ഭുത ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഡബിൾ സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി.
അഫ്ഗാനെ തോല്പിച്ചത് കൂടി ലോകകപ്പ് സെമി ഫൈനലിലേക്ക് ഓസ്ട്രേലിയ മുന്നേറി. ദക്ഷിണ ആഫ്രിക്കയായിരിക്കും ഓസ്ട്രേലിയുടെ എതിരാളികൾ. എന്നാൽ ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്നത് മാക്സിയുടെ പരിക്കിനെ പറ്റി അറിയാൻ വേണ്ടിയാവും.
ഓസ്ട്രേലിയ നായകൻ പാറ്റ് കമ്മിൻസ് മാക്സ്വെൽ അടുത്ത മത്സരം കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുക.മത്സരത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് കമ്മിൻസ് ഈ കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയ അടുത്ത മത്സരം ശനിയാഴ്ച ബംഗ്ലാദേശിനെതിരെയാണ്.